ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ബജറ്റ് 2023: ഓഹരി വിപണിയില്‍ കുതിപ്പ്

മുംബൈ: ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ള ആദായ നികുതി ഇളവുകളും മികച്ച കാപക്‌സും ഓഹരി വിപണിയെ ഉയര്‍ത്തി. നികുതി പരിധി ഉയര്‍ത്തിയത് ഉപഭോഗം വര്‍ധിപ്പിക്കുമെന്നതിനാലാണ് ഇത്. നിഫ്റ്റി 50 1.55 ശതമാനം ഉയര്‍ന്ന് 17,936.60 ലും ബിഎസ്ഇ സെന്‍സെക്‌സ് 1.75 ശതമാനം ഉയര്‍ന്ന് 60,594.46 ലും വ്യാപാരം തുടരുന്നു.

ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ നഷ്ടം നേരിട്ടു.

“നികുതി ഇളവുകള്‍ ശമ്പളക്കാരുടെ പക്കലുള്ള ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിപ്പിക്കും. ഇതോടെ ചെറുതും വലുതുമായ ഗൃഹോപകരണങ്ങളുടെ വില്‍പനയേറും. ഉപഭോക്തൃ കമ്പനികള്‍ക്കും ഉപകരണ കമ്പനികള്‍ക്കുമായിരിക്കും പ്രയോജനം,”ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ പറയുന്നു.

ബിഎസ്ഇ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.3 ശതമാനം മുന്നേറുമ്പോള്‍ ബിഎസ്ഇ ക്യാപിറ്റല്‍ ഗുഡ്‌സ് 2.21 ശതമാനം നേട്ടത്തിലായിട്ടുണ്ട്. പവര്‍, യൂട്ടിലിറ്റീസ്, എനര്‍ജി എന്നിവയൊഴികെയുള്ള മേഖലകള്‍ ഉയര്‍ന്നു. പുതിയ നികുതി വ്യവസ്ഥയില്‍, നിരവധി ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ആദായ നികുതി 7 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ഇനി ഏഴ് ലക്ഷം വരെ നികുതിയടക്കേണ്ടതില്ല. നേരത്തെ ഇത് 5 ലക്ഷം രൂപയായിരുന്നു.

വളരെ കുറച്ച് കിഴിവുകള്‍ അനുവദിക്കുന്നതാണ് പുതിയ വ്യവസ്ഥ. മൂലധന ചെലവുകള്‍, താങ്ങാനാവുന്ന ഭവനങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എക്കാലത്തേയും ഉയര്‍ന്ന റെയില്‍വേ കാപക്‌സ് ഇന്‍ഫ്രാ, റെയില്‍വേ സ്റ്റോക്കുകളേയും ഉയര്‍ത്തി.

മൂലധന ചെലവ് 10 ലക്ഷം കോടി രൂപയായാണ് ഉയര്‍ത്തിയത്. 33 ശതമാനം വര്‍ധന.

X
Top