Alt Image
ബജറ്റ് അവതരണം പൂർത്തിയായി ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതം

കോപ്പർ കേബിൾ വിറ്റ് ഫൈബർ വലിക്കാൻ ബിഎസ്എൻഎൽ

കോട്ടയം: ആക്രി വിറ്റ് ഫൈബർ നെറ്റ്‌വർക് വിപുലമാക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ. പൈലറ്റ് പദ്ധതി തിരുവനന്തപുരത്തു നടപ്പാക്കും.

നിലവിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ വിറ്റ് അതിനു പകരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) സ്ഥാപിക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് എക്സ്ചേഞ്ച് ഏരിയയിലെ കോപ്പർ കേബിളുകൾ മാറ്റാൻ ടെൻഡർ വിളിച്ചു.

ഇപ്പോൾ ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ കേബിളുകൾ ടെൻഡർ എടുക്കുന്നയാൾക്ക് ആക്രി വിലയിൽ സ്വന്തമാക്കാം. ഇതിനു പകരം ഫൈബർ കേബിളുകൾ ഇട്ടു നൽകണം.

ബിഎസ്എൻഎലിനു പണച്ചെലവില്ലാതെ ഫൈബർ നെറ്റ്‌വർക് വിപുലീകരണമാണു ലക്ഷ്യം. തിരുവനന്തപുരത്തെ പരീക്ഷണം വിജയിച്ചാൽ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും. അതിവേഗ നെറ്റ്‌വർക് കണക്‌ഷനുകൾ കോപ്പർ കേബിളുകൾ വഴി നൽകാൻ സാധിക്കില്ല.

ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും കോപ്പർ കേബിൾ നെറ്റ്‌വർക് പരിപാലിച്ചു കൊണ്ടു പോകുന്ന ടെലികോം സേവന ദാതാവ്.

X
Top