ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ടവര്‍ വാടകയായി ബിഎസ്എന്‍എലിന് ലഭിച്ചത് വന്‍ തുക

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വോയിസ് ഡാറ്റ സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവശ്യമായ ടവറുകള്‍ മറ്റ് സേവന ദാതാക്കള്‍ക്ക് വാടകയ്ക്ക് നല്‍കിയതിലൂടെ സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് ആയിരം കോടിയിലധികം രൂപ.

2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കിയതിലൂടെ 1055.80 കോടി രൂപ സ്വന്തമാക്കി. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഈയിനത്തില്‍ കമ്പനി 8348.92 കോടി രൂപയോളം സ്വന്തമാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്തിലുടനീളം 12,502 ടവറുകളാണ് ബിഎസ്എന്‍എല്‍ സ്വകാര്യ കമ്പനികള്‍ക്ക് വാടകയ്ക്കു നല്‍കിയിട്ടുള്ളത്. ഇതില്‍ കൂടുതലും റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോമിനാണ്. 8408 ടവറുകളാണ് നിലവില്‍ ജിയോയുടെ പക്കലുള്ളത്.

എയര്‍ടെലിന് 2415 ടവറും വൊഡാഫോണിന് 1568 എണ്ണവും നല്‍കിയിട്ടുണ്ട്. സിഫി-86, സംസ്ഥാന പോലീസ്-ഒന്ന്, ഫിഷറീസ്-ആറ്, എംടിഎന്‍എല്‍-13, വിവാനെറ്റ്-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവ. കേന്ദ്ര ടെലികോം സഹമന്ത്രി പിസി ശേഖര്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

2010-11 സാമ്പത്തിക വര്‍ഷം ടവര്‍ വാടകയായി 30.73 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2013-14 സാമ്പത്തികവര്‍ഷമിത് 171.22 കോടിയായി. 2017-18 സാമ്പത്തികവര്‍ഷം മുതലാണ് ടവര്‍ വാടകയില്‍ കമ്പനിക്ക് വലിയ വരുമാനവര്‍ധന പ്രകടമായത്.

2016-17ലെ 488.26 കോടിയില്‍നിന്ന് 784.87 കോടിയായി വരുമാനം കുതിച്ചു. ഒറ്റവര്‍ഷംകൊണ്ട് 300 കോടിക്കടുത്താണ് വര്‍ധന. തൊട്ടടുത്ത വര്‍ഷമിത് 997.82 കോടിയായും 2019-20ല്‍ 1007.86 കോടിയായും കൂടി.

X
Top