വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ബിഎസ്എൻഎലിന് ഒരു കോടിയിലേറെ വരിക്കാരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന് ഒരു കോടിയിലേറെ മൊബൈൽ വരിക്കാരുള്ള ആകെ 2 സംസ്ഥാനങ്ങളിലൊന്ന് കേരളം. വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ആണ് മറ്റൊന്ന്. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) പുറത്തിറക്കിയ, ഓഗസ്റ്റിലെ കണക്കനുസരിച്ച് കേരളത്തിൽ 1,01,84,966 വരിക്കാരുണ്ട്.

വരിക്കാരുടെ എണ്ണത്തിൽ ഇവിടെ രണ്ടാം സ്ഥാനത്താണെന്ന പ്രത്യേകതയുമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട ബിഎസ്‍എൻഎൽ കേരളത്തിൽ വോഡഫോൺ ഐഡിയയുടെ മാത്രം പിന്നിലാണ്.

1,06,4,914 വരിക്കാരുള്ള ഉത്തർപ്രദേശ് (കിഴക്കൻ ജില്ലകൾ) സർക്കിളിൽ ബിഎസ്എൻഎൽ നാലാം സ്ഥാനത്തു മാത്രം. ഉത്തർപ്രദേശിലെ ബാക്കി ജില്ലകളും ഉത്തരാഖണ്ഡ് സംസ്ഥാനവും ഉൾപ്പെടുന്ന യുപി വെസ്റ്റ് സർക്കിളിലും നാലാം സ്ഥാനത്താണ് (വരിക്കാർ 57,36,206).

വോഡഫോൺ ഐഡിയ ഒന്നാം സ്ഥാനത്തുള്ള ഒരേയൊരു സംസ്ഥാനവും കേരളമാണ്. വരിക്കാർ 1,50,78,888. സംസ്ഥാനത്ത് ആദ്യം മൊബൈൽ ടെലികോം സേവനമെത്തിച്ചത് ഐഡിയയും ബിഎസ്എൻഎലും ആയതിന്റെ നേട്ടം ഇപ്പോഴും അവർക്കുണ്ട് എന്നു പറയാം, വരിക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും. മലയോര ജില്ലകളിൽ ‘റേഞ്ച്’ കൂടുതലുള്ളതും നേട്ടമാണ്.

കേരളത്തിൽ ഏറ്റവുമൊടുവിൽ സേവനം തുടങ്ങിയ റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ 96,86,259 വരിക്കാരുണ്ട്. ബിഎസ്എൻഎലുമായുള്ള വ്യത്യാസം 4,98,707. എയർടെൽ 78,08,380 വരിക്കാരുമായി നാലാം സ്ഥാനത്താണ്.

സംസ്ഥാനത്ത് ആകെ 4,27,58,645 മൊബൈൽ കണക്‌ഷനുകളാണുള്ളത്. ജൂലെയിലെക്കാൾ 73,302 കുറവാണിത്. എല്ലാ കമ്പനികൾക്കും വരിക്കാർ കുറയുകയാണുണ്ടായത്.
രാജ്യത്താകെ 114.91 കോടി മൊബൈൽ വരിക്കാരാണുള്ളത്. 10,81,415 വരിക്കാർ ജൂലൈയിലെക്കാൾ കൂടി.

X
Top