10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് ഐപിഒ: ഇന്‍ഫുര്‍ണിയ 38.2 കോടി രൂപ സമാഹരിക്കും

ബെഗളൂരു: ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫുര്‍ണിയ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ഡ്രാഫ്റ്റ് പേപ്പറുകള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് മുന്‍പാകെ ഫയല്‍ ചെയ്തു. 38.2 കോടി സമാഹരിക്കാനുദ്ദേശിക്കുന്ന ഐപിഒ ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് ബോര്‍ഡിലെ ഏറ്റവും വലിയ ലിസ്റ്റിംഗാകും. സെപ്റ്റംബര്‍ 6 ന് തുടങ്ങി 9ന് ഐപിഒ അവസാനിക്കും.

1 രൂപ മുഖവിലയുള്ള 3,62,90,000 ഓഹരികള്‍ 10 രൂപയ്ക്കാണ് പുറത്തിറക്കുക. മൂഴുവന്‍ ഫ്രഷ് ഇഷ്യുവാണ്. കമ്പനിയുടെ 50.64 ശതമാനം ഓഹരികള്‍ സ്ഥാപകരായ നിഖില്‍ കുമാര്‍ ലവ്പ്രീത് മന്‍ എന്നിവര്‍ കൈവശം വയ്ക്കുന്നു.

ഐപിഒ വഴി സമാഹരിക്കുന്നതുകയില്‍ നിന്നും 29.02 കോടി രൂപ അനുബന്ധ കമ്പനിയില്‍ നിക്ഷേപിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്‌സ് പറയുന്നു. 8.68 കോടി രൂപ പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കായി വിനിയോഗിക്കും. ഐപിഒ പ്രോസ്‌പെക്ടസ് അനുസരിച്ച്, ക്ലൗഡ് അധിഷ്ഠിത ഓഫറുകള്‍ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ലിസ്റ്റിംഗ് ഇന്‍ഫുര്‍ണിയയെ സാഹായിക്കും.

പുതിയ മാര്‍ക്കറ്റ് സെഗ്‌മെന്റുകളിലേക്ക് പ്രവേശിച്ച് പുതിയ ഉപഭോക്താക്കളെ നേടുന്നതിന്‌ തുക വിനിയോഗിക്കാന്‍ കമ്പനി പദ്ധതി തയ്യാറായിക്കിയിട്ടുണ്ട്. ടീമിനെ വിപുലീകരിക്കുക, കഴിവുകള്‍ കണ്ടെത്തുക എന്നിവയും കമ്പനിയുടെ ലക്ഷ്യങ്ങളാണ്.

X
Top