അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

പ്രതിദിന ഇടപാടുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട് ബിഎസ്ഇ സ്റ്റാർ എംഎഫ്

മുംബൈ: പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്‌ഇയുടെ മ്യൂച്വൽ ഫണ്ട് വിതരണ പ്ലാറ്റ്‌ഫോമായ ബിഎസ്ഇ സ്റ്റാർ എംഎഫ് 11 -07 -2022 ന് 30.46 ലക്ഷം ഇടപാടുകൾ നടത്തി പ്രതിദിന ഇടപാടുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ചു. ഇതിലൂടെ ഏപ്രിൽ 18 ന് രജിസ്റ്റർ ചെയ്ത 30.11 ലക്ഷം ഇടപാടുകൾ എന്ന ഏറ്റവും മികച്ച ഒറ്റ ദിവസത്തെ റെക്കോർഡ് മറികടന്നതായി എക്‌സ്‌ചേഞ്ച് പ്രസ്താവനയിൽ പറഞ്ഞു. ബിഎസ്ഇ സ്റ്റാർ എംഎഫ്, മാർച്ചിലെ 1.96 കോടി ഇടപാടുകളെ അപേക്ഷിച്ച് മെയ് മാസത്തിൽ 2.04 കോടി ഇടപാടുകൾ എന്ന ഏറ്റവും ഉയർന്ന പ്രതിമാസ റെക്കോർഡ് സ്ഥാപിച്ചിരുന്നു. മൊത്തത്തിൽ, പ്ലാറ്റ്‌ഫോം മൂന്ന് മാസത്തിനുള്ളിൽ ഇടപാടിന്റെ 32 ശതമാനം കൈവരിച്ചു, ഇത് 2021-22 മുഴുവൻ സാമ്പത്തിക വർഷത്തിലെ 18.47 കോടി ഇടപാടുകളെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ തന്നെ 5.94 കോടിയുടെ ഇടപാടുകൾ നടത്തി.

കൂടാതെ, പ്ലാറ്റ്‌ഫോം കഴിഞ്ഞ മാസം 198 കോടി രൂപയുടെ മൂല്യമുള്ള 7.23 ലക്ഷം പുതിയ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐ‌പി) രജിസ്റ്റർ ചെയ്‌തു. കൂടാതെ ഇടപാടുകാരെ തത്സമയ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് വിതരണക്കാരെയും സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാക്കളെയും സഹായിക്കുന്നതിനായി ഈയിടെ എക്സ്ചേഞ്ച് ബിഎസ്ഇ സ്റ്റാർ എംഎഫ് ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്ലിക്കേഷൻ ആരംഭിച്ചതിന് ശേഷം ഇതിലൂടെ 22,353 കോടി രൂപ മൂല്യമുള്ള 69.30 ലക്ഷം ഇടപാടുകൾ നടത്തിയതായി ബിഎസ്ഇ അറിയിച്ചു. 

X
Top