പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

148 ദിവസം കൊണ്ട് 1 കോടി നിക്ഷേപകരെ ചേര്‍ത്ത് ബിഎസ്ഇ, മൊത്തം എണ്ണം 12 കോടി

മുംബൈ: പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ 148 ദിവസത്തിനുള്ളില്‍ 1 കോടി രജിസ്റ്റര്‍ ചെയ്ത നിക്ഷേപക അക്കൗണ്ടുകള്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തു. ഇതോടെ അക്കൗണ്ടുകളുടെ എണ്ണം 12 കോടിയായി. ജൂലൈ 18 നും ഡിസംബര്‍ 13 നും ഇടയില്‍ ഒരു കോടി നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തതായി ബിഎസ്ഇ പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

11 കോടി, 10 കോടി, 9 കോടി, 8 കോടി എന്നിങ്ങനെയാണ് മുന്‍കാല ചേര്‍ക്കലുകള്‍. ഇതിനായി യഥാക്രമം 124, 91, 85, 107 ദിവസങ്ങള്‍ എടുത്തു.
‘യുണീക് ക്ലയന്റ് കോഡ് (യുസിസി) അടിസ്ഥാനമാക്കി 12 കോടി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ നാഴികക്കല്ല് 2022 ഡിസംബര്‍ 13-ന് മറികടന്നു,’ എക്‌സ്‌ചേഞ്ച് പറഞ്ഞു.

12 കോടി ഉപയോക്താക്കളില്‍, 42 ശതമാനം പേര്‍ 30-നും 40-നും ഇടയില്‍ പ്രായമുള്ളവരുമാണ്. 20-30 വയസ്സിനിടയിലുള്ളവര്‍ 23 ശതമാനവും, 40-50 പ്രായപരിധിയിലുള്ളവര്‍ 11 ശതമാനവുമാണ്.
20 ശതമാനം നിക്ഷേപകരുള്ള മഹാരാഷ്ട്രയാണ് സംസ്ഥാന വിഹിതത്തില്‍ മുന്നില്‍.

ഗുജറാത്ത് 10 ശതമാനം, ഉത്തര്‍പ്രദേശ് 9 ശതമാനം, രാജസ്ഥാന്‍, തമിഴ്‌നാട് 6 ശതമാനം എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ നിലയിറപ്പിക്കുന്നു. 1875-ല്‍ സ്ഥാപിതമായ ബിഎസ്ഇ ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ്. 6 മൈക്രോസെക്കന്‍ഡാണ് ഇടപാട് നടത്താന്‍ എടുക്കുന്നത്.

X
Top