ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

മികച്ച പ്രകടനം നടത്തി അപ്പോളോ ടയേഴ്‌സ് ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തില്‍ ബെഞ്ച്‌മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച ഓഹരിയാണ് അപ്പോളോ ടയേഴ്‌സിന്റേത്. ഓഹരി 19 ശതമാനം ഉയര്‍ച്ച കൈവരിച്ചപ്പോള്‍ സെന്‍സെക്‌സ് വെറും ഒരു ശതമാനം മാത്രമാണ് ഉയര്‍ന്നത്. വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസും.

ഐസിഐസിഐ സെക്യൂരിറ്റീസ് 329 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ എച്ച്ഡിഎഫ്‌സി 260 രൂപയാണ് ലക്ഷ്യവില നിശ്ചയിക്കുന്നത്. ട്രക്ക്, ബസ് സെഗ്മന്റിലെ ഉയര്‍ന്ന നിക്ഷേപം കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. മാത്രമല്ല സ്ഥിരമായ മൂലധന ചെലവുകളും പോസിറ്റീവ് വശമാണ്.

6.53 ശതമാനം ഉയര്‍ന്ന് 299.55 രൂപയിലാണ് വ്യാഴാഴ്ച ഓഹരി ക്ലോസ് ചെയ്തത്. 16753.96 കോടി രൂപ വിപണി മൂല്യമുള്ള അപ്പോളോ ടയേഴ്‌സ് ഒരു മിഡ് ക്യാപ്പ് കമ്പനിയാണ്. 1972 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 5952.61 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 6 ശതമാനം കൂടുതലാണ് ഇത്. 190.65 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. കമ്പനിയുടെ 37.34 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 24.72 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 13.46 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top