ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

മള്‍ട്ടിബാഗര്‍ ഓഹരി: വ്യത്യസ്ത റേറ്റിംഗുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷത്തില്‍ 4 മടങ്ങ് വളര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് വിനതി ഓര്‍ഗാനിക്‌സിന്റേത്. സെപ്തംബര്‍ 2017 ല്‍ 510 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 2,240 രൂപയിലാണുള്ളത്. 340 ശതമാനത്തിന്റെ നേട്ടമാണിത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 25 ശതമാനവും 2022 ല്‍ മാത്രം 13 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പോസിറ്റീവ് ആദായം സമ്മാനിച്ച ഓഹരി അവശേഷിക്കുന്ന 4 മാസങ്ങളില്‍ നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കിയത്. ഓര്‍ഗാനിക് ഇന്റര്‍മീഡിയറീസിന്റെ ഉത്പദാകരും വിതരണക്കാരുമാണ് കമ്പനി.

ആഭ്യന്തര, വിദേശ വിപണികളില്‍ ഗണ്യമായ സ്വാധീനമുണ്ട്. ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 25 ശതമാനം വര്‍ധിപ്പിച്ച് 101.19 കോടി രൂപയാക്കാന്‍ ഈ സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയ്ക്കായിരുന്നു. വില്‍പന 31 ശതമാനം ഉയര്‍ന്ന് 506.32 കോടി രൂപയിലാണുള്ളത്.

ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു. 2953 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് ശുപാര്‍ശ. ഉയര്‍ന്ന ചരക്കുനീക്കം കാരണം ഓപ്പറേറ്റിംഗ് മാര്‍ജിന്‍ കുറഞ്ഞെങ്കിലും ക്ലൈയ്ന്റുകളോടുള്ള ബന്ധവും റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റും കമ്പനിയ്ക്ക് ഗുണമാകുമെന്ന് ബ്രോക്കറേജ് പറഞ്ഞു.

അതേസമയം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വില്‍പന റേറ്റിംഗാണ് നല്‍കുന്നത്. ഉയര്‍ന്ന വാല്വേഷനും കുറഞ്ഞ ഇബിറ്റയും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

X
Top