ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

പ്രകൃതിവാതക ഉപഭോഗത്തിന് പ്രോത്സാഹനം; ടെലിവിഷൻ ക്യാംപെയിന് തുടക്കമിട്ട് ബിപിസിഎൽ

കൊച്ചി: രാജ്യത്തുടനീളം പ്രകൃതിവാതക ഊർജ ഉപഭോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആരംഭിച്ച പ്രചാരണ ക്യാംപെയ്‌ന്റെ ഭാഗമായി ടെലിവിഷൻ പരസ്യചിത്രങ്ങൾക്ക് തുടക്കമായി. നടനും പാർലമെന്റ് അംഗവുമായ രവി കിഷൻ, അഭിനേത്രി സാക്ഷി തൻവാർ എന്നിവരാണ് പരസ്യചിത്രത്തിൽ അഭിനയിക്കുന്നത്.

‘പിഎൻജി 2.0’ എന്ന പേരിൽ തുടക്കമിട്ട ക്യാംപെയ്‌നിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നിർദേശപ്രകാരം നഗര ഗ്യാസ് വിതരണ വ്യവസായ മേഖലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപെയിനിലൂടെ പ്രകൃതിവാതക ഊർജത്തിന്റെ സുരക്ഷ, ഉപയോഗക്ഷമത, പാരിസ്ഥിതിക നേട്ടങ്ങൾ എന്നിവ ജനങ്ങളെ ബോധവൽക്കരിക്കും. മാർച്ച് 31 വരെയാണ് പ്രചാരണ ക്യാംപെയ്ൻ നടത്തുന്നത്.

രാജ്യപുരോഗതിയിലേക്കും ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കും നടത്തുന്ന സുപ്രധാന ചുവടുവെപ്പാണ് പിഎൻജി 2.0 ക്യാംപെയ്ൻ എന്ന് ബിപിസിഎൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ പറഞ്ഞു. അടുക്കള മുതൽ വാഹനങ്ങൾ വരെ എല്ലായിടത്തും പ്രകൃതിവാതകം ഉപയോഗപ്പെടുത്തണം. കാർബൺ ബഹിർഗമനം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനോടൊപ്പം പ്രകൃതിവാതക ഇന്ധനം അധിഷ്ഠിധപ്പെടുത്തിയുള്ള സമ്പദ്ഘടന യാഥാർഥ്യമാക്കുന്നതിനും സഹായിക്കുന്നതാണ് പ്രചാരണ ക്യാംപെയ്ൻ എന്നും ശുഭാങ്കർ സെൻ അഭിപ്രായപ്പെട്ടു.

X
Top