
2026 ഡിസംബറിനുള്ളില്‍ നിഫ്‌റ്റി 29,000 പോയിന്റില്‍ എത്തുമെന്ന് പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ബോഫ (ബാങ്ക് ഓഫ് അമേരിക്ക) സെക്യൂരിറ്റീസ് പ്രവചിക്കുന്നു. ലാഭ വളര്‍ച്ചയും റേറ്റിംഗ് ഉയരുന്നതും വിപണിയുടെ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് ബോഫ സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍.
ലാര്‍ജ്‌കാപ് ഓഹരികള്‍ മുന്നേറ്റം തുടരുകയും ആഭ്യന്തര നിക്ഷേപം ശക്തമായ നിലയില്‍ വിപണിക്ക് തുണയാവുകയും ചെയ്യും. കമ്പനികളുടെ വരുമാനം ഉയരുന്നത് ഓഹരി വിലകളില്‍ പ്രതിഫലിക്കും. ഈയാഴ്‌ച സെന്‍സെക്‌സ് 86,100നും നിഫ്‌റ്റി 26,300നും മുകളിലേക്ക് ആദ്യമായി ഉയരുകയും പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.
ബാങ്ക് നിഫ്‌റ്റിയും ആദ്യമായി 60,000 പോയിന്റ് മറികടന്നു. പ്രമുഖ വിദേശ ബ്രോക്കറേജുകളായ ഗോള്‍ഡ്‌മാന്‍ സാക്‌സും നോമുറയും 2026ല്‍ നിഫ്‌റ്റി യഥാക്രമം 29,000 പോയിന്റിലും 29,300 പോയിന്റിലും എത്തുമെന്ന് ഈയിടെ പ്രവചിച്ചിരുന്നു.





