
മലപ്പുറം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ തിരൂർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരും നടി നവ്യ നായരും ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. തിരൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് ബോബി ചെമ്മണ്ണൂർ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധന സഹായം കുറുക്കോളി മൊയ്തീൻ എംഎൽഎ വിതരണം ചെയ്തു. അബ്ദുൽ സലാം കെ കെ അഹമ്മദ് പൗവൽ, സി പി ബാവ, പി പി അബ്ദുൽ റഹ്മാൻ, സാം സിബിൻ, ഡോ. സജയ് ജോർജ്, നടൻ വി കെ ശ്രീരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി.
ക്രിസ്മസ്, ന്യൂ ഇയർ ഓഫറുകളുടെ ഭാഗമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ അഞ്ച് പേർക്ക് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനമായി നേടാൻ അവസരമുണ്ട്. ബംപർ സമ്മാനം സുസുക്കി ഗ്രാൻഡ് വിറ്റാര കാർ. ഡയമണ്ട്, അൺകട്ട്, നവരത്ന, പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ കിഴിവ് ലഭിക്കും. ഓരോ രണ്ട് ലക്ഷം രൂപയുടെ ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം ആഭരണ പർച്ചേയ്സുകൾക്കൊപ്പവും സ്വർണ നാണയം സമ്മാനമായി നേടാനാകും.






