
ന്യൂഡല്‍ഹി: വയര്‍ലെസ് ഓഡിയോ നിര്‍മ്മാതാക്കളായ ബോട്ട്, ബെംഗളൂരു ആസ്ഥാനമായ ഹര്‍ഡ്വെയറുമായി ചേര്‍ന്ന് ചിപ്പ് വികസിപ്പിക്കുന്നു. ബോട്ട് പ്രീമിയം ഇയര്‍ഫോണുകളുടെ ചാര്‍ജിംഗ് കേസുകളില്‍ ഘടിപ്പിക്കുന്നതിനാണ് ഇത്.
നിര്‍വാണ എയര്‍ടോപ്പുകളിലായിരിക്കും ബോട്ട് ചിപ്പ് ഉപയോഗപ്പെടുത്തുക. ഇത് വഴി ചൈനീസ്, തായ് വാനീസ് ആശ്രയത്വം കുറയ്ക്കാന്‍ സാധിക്കും.
പൂര്‍ണ്ണമായും ഇന്ത്യ അധിഷ്ഠിത ഉത്പാദന പൈപ്പ്ലൈന്‍ ഉറപ്പാക്കാന്‍ ചിപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനും പാക്കേജ് ചെയ്യുന്നതിനും ടാറ്റ ഇലക്ട്രോണിക്സിനെയാണ് കമ്പനികള്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
കമ്പനി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ചിപ്പിന്റെ പ്രോട്ടോടൈപ്പ് ഡിസംബറോടെ പുറത്തിറക്കും. 2026 ലായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം.