ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

ബോട്ട് പാരന്റ് കമ്പനിയ്ക്ക് ഐപിഒ അനുമതി

മുംബൈ: ഇന്ത്യന്‍ വെയറബിള്‍ ബ്രാന്‍ഡ്, ബോട്ടിന്റെ മാതൃസ്ഥാപനം ഇമാജിന്‍ മാര്‍ക്കറ്റിംഗിന് സെബിയുടെ (സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. വാര്‍ബര്‍ഗ് പിന്‍കസ് പിന്തുണയുള്ള കമ്പനി 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക.

സമീര്‍ അശോക് മേത്തയുടെ 75 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, അമന്‍ ഗുപ്തയുടെ 225 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, സൗത്ത് ലേക്ക് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ 500 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, ഫയര്‍സൈഡ് വെഞ്ച്വേഴ്സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്-1ന്റെ  150 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, ക്വാല്‍കോം വെഞ്ച്വേഴ്സ് എല്‍എല്‍സിയുടെ (വ്യക്തിഗത സെല്ലിംഗ് ഷെയര്‍ഹോള്‍ഡര്‍മാര്‍) 50 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കപ്പെടുന്ന തുക പ്രവര്‍ത്തന,മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗ് ചെലവുകള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 2025 സാമ്പത്തിക വര്‍ഷത്തില്‍ 60 കോടി രൂപയുടെ അറ്റാദായമാണ് ബോട്ട് നേടിയത്. മുന്‍വര്‍ഷത്തില്‍ 79.7 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. വരുമാനം 3097.8 കോടി രൂപയായി വര്‍ദ്ധിച്ചു.

2013 ല്‍ അമന്‍ ഗുപ്ത, സമീര്‍ മെഹ്ത എന്നിവര്‍ ചേര്‍ന്ന് ഗുരുഗ്രാമില്‍ സ്ഥാപിച്ച കമ്പനി നിരവധി ശ്രവ്യ, സ്മാര്‍ട്ട്‌ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

X
Top