തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ബാൽകോയുടെ 8,689 കോടിയുടെ വിപുലീകരണ പദ്ധതിക്ക് അനുമതി

മുംബൈ: അനുബന്ധ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനിയുടെ (ബാൽകോ) മൊത്തം 8,689 കോടി രൂപയുടെ വളർച്ചാ വിപുലീകരണ പദ്ധതികൾക്ക് വേദാന്തയുടെ ബോർഡ് അനുമതി നൽകി. 2022 ഒക്ടോബർ 28 ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച അനുമതി നൽകിയത്.

വിപുലീകരണ പദ്ധതിയുടെ ഭാഗമായി 595 കോടി രൂപ ചെലവിൽ ബാൽകോയുടെ റോൾഡ് പ്രൊഡക്‌ട് ശേഷി നിലവിലുള്ള 50 കെടിപിഎയിൽ നിന്ന് 180 കെടിപിഎ ആയി വിപുലീകരിക്കും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഉയർന്ന പ്രീമിയം ഉൽപ്പന്ന വിഭാഗത്തിൽ ബാൽകോയുടെ സ്ഥാനം ശക്തിപ്പെടും.

ഇതിന് പുറമെ 8,094 കോടി രൂപയുടെ നിക്ഷേപത്തോടെ മെച്ചപ്പെട്ട വിഎപി പോർട്ട്‌ഫോളിയോ ഉള്ള 414 കെടിപിഎ സ്മെൽട്ടറിന്റെ വിപുലീകരണ പദ്ധതി വഴി ബാൽകോ സ്മെൽട്ടറിന്റെ ശേഷി നിലവിലെ 580 കെടിപിഎയിൽ നിന്ന് 994 കെടിപിഎയിലേക്ക് വികസിപ്പിക്കും.

ഗോവ, കർണാടക, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിൽ ഇരുമ്പയിര്, സ്വർണ്ണം, അലുമിനിയം ഖനികൾ പ്രവർത്തിപ്പിക്കുന്ന ഒരു വൈവിധ്യമാർന്ന പ്രകൃതിവിഭവ കമ്പനിയാണ് വേദാന്ത ലിമിറ്റഡ്.

X
Top