കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അയാട്ടി ഇന്നൊവേറ്റീവിൽ നിക്ഷേപം നടത്താൻ പാരസ് ഡിഫൻസ്

മുംബൈ: അയാട്ടി ഇന്നൊവേറ്റീവിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിന് നിക്ഷേപം നടത്താൻ ഒരുങ്ങി പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ്. ഈ ഇടപാടിന് കമ്പനി ബോർഡിന്റെ അനുമതി തേടിയിരുന്നു. ശനിയാഴ്ച ചേർന്ന കമ്പനിയുടെ ബോർഡ് യോഗം നിക്ഷേപ നിർദ്ദേശത്തിന് അംഗീകാരം നൽകി.

അയാട്ടി ഇന്നൊവേറ്റീവിന്റെ ഇക്വിറ്റി ഷെയറുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനായി ഒന്നോ അതിലധികമോ തവണകളായി 7 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനാണ് പാരസ് ഡിഫൻസിന്റെ ബോർഡ് അംഗീകാരം നൽകിയത്. നിക്ഷേപം കമ്പനി ആക്ട് 2013, ഇൻകം ടാക്‌സ് ആക്റ്റ് 1961, എന്നിവയുടെ പ്രസക്തമായ വ്യവസ്ഥകൾക്ക് അനുസൃതമായി പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

ഈ ഏറ്റെടുക്കലിന് അനുസൃതമായി, എഐപിഎല്ലിന്റെ മൊത്തം ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 58% ഓഹരികൾ പാരസ് ഡിഫൻസ് കൈവശം വെയ്ക്കും, ഇതോടെ അയാട്ടി ഇന്നൊവേറ്റീവ് (എഐപിഎൽ) കമ്പനിയുടെ അനുബന്ധ സ്ഥാപനമായി മാറും.

റെയിൽവേ കോച്ചുകൾക്കായി ഘടനാപരമായ ലോഹ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അയാട്ടി ഇന്നൊവേറ്റീവ്. കൂടാതെ ഈ നിക്ഷേപം പാരസിന്റെ ഹെവി എഞ്ചിനീയറിംഗ് ഡിവിഷന്റെ പ്രതിരോധ, ബഹിരാകാശ ഉൽപ്പന്നങ്ങൾക്ക് മൂല്യം കൂട്ടും.

X
Top