
മുംബൈ: ധന സമാഹരണം നടത്താൻ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന് ബോർഡിൻറെ അനുമതി ലഭിച്ചു. 2022 ഓഗസ്റ്റ് 26-ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗം യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലെയ്‌സ്‌മെന്റ് വഴി വാറന്റുകൾ ഒഴികെയുള്ള കൺവേർട്ടിബിൾ സെക്യൂരിറ്റികൾ, ഇക്വിറ്റി ഷെയറുകൾ, നോൺ-കൺവെർട്ടിബിൾ ഡെറ്റ് ഇൻസ്ട്രുമെന്റുകൾ എന്നിവയിലൂടെ കൂടുതൽ മൂലധനം സമാഹരിക്കുന്നതിന് അനുമതി നൽകി.
ഇതിന് പുറമെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം വർധിപ്പിക്കാനും, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ മൂലധന വ്യവസ്ഥയിൽ മാറ്റം വരുത്താനും ഈസി ട്രിപ്പ് പ്ലാനേഴ്‌സിന് ബോർഡിൻറെ അനുമതി ലഭിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ടിക്കറ്റ് ബുക്കിംഗ്, ഗതാഗത ക്രമീകരണം, ടൂർ പ്ലാനിംഗ്, താമസ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ട്രാവൽ കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേഴ്സ് ലിമിറ്റഡ്. 8406 കോടിയുടെ വിപണി മൂല്യമുള്ള ഇന്ത്യയിലെ വലിയ ട്രാവൽ കമ്പനിയാണിത്.