തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബിഎൻപി പാരിബാസ് 668 കോടി രൂപ വിലമതിക്കുന്ന രണ്ട് കമ്പനികളുടെ ഓഹരികൾ വിറ്റു

മുംബൈ : ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ബിഎൻപി പാരിബാസ് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ രണ്ട് കമ്പനികളുടെ ഓഹരികൾ 668 കോടി രൂപയ്ക്ക് വിറ്റു. ബി എൻ പി പാരിബാസ് ആർബിട്രേജ് , സ്വകാര്യമേഖലയിലെ വായ്പക്കാരായ എച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ ബി എസ് ഇ -യിലെ രണ്ട് വ്യത്യസ്ത ഇടപാടുകളിൽ ഓഫ്ലോഡ് ചെയ്തു.

ബിഎസ്ഇയിൽ ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ അനുസരിച്ച്, ബിഎൻപി പാരിബാസ് ആർബിട്രേജ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 18.23 ലക്ഷം ഓഹരികൾ ഒന്നിന് ശരാശരി 1,480 രൂപ നിരക്കിൽ വിനിയോഗിച്ചു. ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം, ഇൻഡസ്ഇൻഡ് ബാങ്കിന്റെ 25.50 ലക്ഷത്തിലധികം ഓഹരികൾ എക്‌സ്‌ചേഞ്ചിൽ ശരാശരി 1,560 രൂപ നിരക്കിൽ വിറ്റു. ഇതോടെ മൊത്തം ഇടപാട് മൂല്യം 667.72 കോടി രൂപയായി.

അതേസമയം, രണ്ട് വ്യത്യസ്ത ഇടപാടുകളിലായി, ഗോൾഡ്മാൻ സാച്ച്‌സ് (സിംഗപ്പൂർ) , എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 18.23 ലക്ഷം ഓഹരികൾ ഏറ്റെടുക്കുകയും ഇൻഡസ്ഇൻഡ് ബാങ്കിന്റെ 25.50 ലക്ഷത്തിലധികം ഓഹരികൾ അതേ വിലയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ ബിഎസ്ഇയിൽ 1.08 ശതമാനം ഇടിഞ്ഞ് 1,470.70 രൂപയിൽ ക്ലോസ് ചെയ്തു, ഇൻഡസ്ഇൻഡ് ബാങ്കിന്റെ സ്ക്രിപ്പ്പ് 3.24 ശതമാനം ഇടിഞ്ഞ് 1,560.85 രൂപയായി.

X
Top