
മുംബൈ: ബ്ലൂസ്‌റ്റോണ്‍ ജ്വല്ലറി& ലൈഫ്‌സ്റ്റൈല്‍ ഓഹരികള്‍ 1.6 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 510 രൂപയിലും ബിഎസ്ഇയില്‍ 508.80 രൂപയിലുമാണ് ഓഹരികള്‍ എത്തിയത്. 517 രൂപയായിരുന്നു ഇഷ്യുവില.
നേരത്തെ കമ്പനിയുടെ 1541 കോടി രൂപ 2.72 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്യുഐബി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് 4.25 മടങ്ങും ചില്ലറ നിക്ഷേപകര്‍ 1.38 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനേതര നിക്ഷേപകര്‍ 0.57 മടങ്ങ് അധികം ഓഹരികള്‍ക്കാണ് അപേക്ഷിച്ചത്.
ഐപിഒയ്ക്ക്് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്നും 693.3 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഐപിഒയില്‍ നിന്നുള്ള വരുമാനം പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് സ്ഥാപനം കരട് രേഖകളില്‍ അറിയിക്കുന്നു.
ഡയമണ്ട്, സ്വര്‍ണ്ണം, പ്ലാറ്റിനം, ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജ്വല്ലറി രംഗത്തെ പ്രമുഖരാണ് ബ്ലൂസ്റ്റോണ്‍. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു. ഐഒഎസിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
മാത്രമല്ല, ഇന്ത്യയിലുടനീളം കമ്പനിയ്ക്ക് 225 ഔട്ട്‌ലെറ്റുകളുണ്ട്. 117 നഗരങ്ങളിലായി ഇത് സ്ഥിതി ചെയ്യുന്നു.