ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ച് ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയര്‍

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പാദന ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, പ്രാഥമിക പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യ്ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടേയും ഓഹരിയുടമകളുടേയും 21.68 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ വഴി നടത്തുക. അക്ഷയ് ബന്‍സാരിലാല്‍ അറോറ ഏകദേശം 18.37 ദശലക്ഷവും ശിവന്‍ അക്ഷയ് അറോറ 3.32 ദശലക്ഷം ഓഹരികളും വിറ്റഴിക്കും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍ എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കും. കോണ്‍ട്രാസ്റ്റ് മീഡിയ ഇന്റര്‍മീഡിയറ്റുകളും ഉയര്‍ന്ന തീവ്രതയുള്ള മധുരങ്ങളായ സാച്ചറിനും അതിന്റെ ലവണങ്ങളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ബ്ലൂജെറ്റ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്. കോണ്‍ട്രാസ്റ്റ് മീഡിയ ഇന്റര്‍മീഡിയറ്റുകള്‍, ഉയര്‍ന്ന തീവ്രതയുള്ള മധുരങ്ങള്‍, ഫാര്‍മ ഇന്റര്‍മീഡിയറ്റുകള്‍, സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ എന്നീ വിഭാഗങ്ങളിലായാണ് ഇവയുടെ ഉത്പാദനം.

മഹാരാഷ്ട്രയില്‍ മൂന്നോളം നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 683.47 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായി. 181.59 കോടി രൂപയാക്കി അറ്റാദായം ഉയര്‍ത്തിയ കമ്പനിയുടെ ഇബിറ്റ മാര്‍ജിന്‍ 36.47 ശതമാമായി താഴ്ന്നു. 70.61 കോടി രൂപയാണ് അറ്റ കടം.

X
Top