ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമൻ; മലയാളികളിൽ മുന്നിലെത്തി യൂസുഫലി

ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമൻ. 26,300 കോടി ഡോളർ ആസ്തിയാണ് മസ്കിനുള്ളത്.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്‍റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്‍റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്.

ആദ്യ നൂറുപേരുടെ പട്ടികയിൽ 59 പേരും യു.എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരിൽ യു.എസിൽനിന്ന് 35ഉം ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് 12 പേർ വീതവും ഇടംപിടിച്ചു.

മുകേഷ് അംബാനിയാണ് ഇന്ത്യയിൽനിന്ന് പട്ടികയിൽ മുന്നിൽ. 10,500 കോടി ഡോളർ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 9950 കോടി ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്.

ബ്ലൂംബെർഗ് പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ്. 645 കേടി ഡോളറിന്‍റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് യൂസുഫലി.

X
Top