കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ക്രിപ്റ്റോയിൽ നിക്ഷേപിച്ചാൽ പൗരത്വം നൽകാൻ എൽ സാൽവദോർ

ക്രിപ്റ്റോ കറൻസി നിയമപരമായ ടെണ്ടറായി സ്വീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിൽ ഇനി മുതൽ പൗരത്വം ലഭിക്കണമെങ്കിൽ 1 ദശലക്ഷം ഡോളറിന് തത്തുല്യമായ ബിറ്റ് കോയിൻ നൽകിയാൽ മതി.

2021 സെപ്റ്റംബര്‍ മുതലാണ് എൽ സാൽവദോർ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ചത്. എൽ സാൽവദോറിലെ ഭരണാധികാരി ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ചത് ജനങ്ങൾക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഇതിനു ശേഷം അവിടത്തെ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി.

ബിറ്റ് കോയിനിൽ പണം ചെലവഴിക്കാൻ വിനോദ സഞ്ചാരികൾ എൽ സാൽവഡോറിലേക്ക് ഒഴുകുകയായിരുന്നു. ഇത് കടലോര പ്രദേശങ്ങളിലെയും മറ്റ് ഉൾപ്രദേശങ്ങളിൽ പോലും ജനങ്ങളുടെ വരുമാനം കൂട്ടാൻ സഹായിച്ചു.

ഇത് മാത്രമല്ല രാജ്യാന്തര തലത്തിൽ തന്നെ എൽ സാൽവദോറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ബിറ്റ് കോയിൻ സഹായിച്ചു.

ബിറ്റ് കോയിൻ പൂർണ രൂപത്തിൽ രാജ്യത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളിലേക്കും ലയിച്ചു ചേരാൻ സമയമെടുക്കുമെങ്കിലും ജനങ്ങൾക്ക് ഇതിനോട് ഇഷ്ടം കൂടി വരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.

X
Top