കോഴിക്കോട്: പുതുതായി 12 ബേബി സയന്‍സ് ഐവിഎഫ് ക്ലിനിക്കുകള്‍ ഏറ്റെടുത്ത് ബിര്‍ല ഫെര്‍ട്ടിലിറ്റി ആന്റ് ഐവിഎഫ്. എആര്‍എംസി ഐവിഎഫുകള്‍ ഏറ്റെടുത്ത ശേഷമുളള വലിയ ഏറ്റെടുക്കലാണിത്.
തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് ബേബി സയന്‍സ് ഐവിഎഫുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടെ രാജ്യത്താകെ ബിര്‍ല ഫെര്‍ട്ടിലിറ്റി ആന്റ് ഐവിഎഫുകളുടെ എണ്ണം മൊത്തം 50 ആയി.
അത്യാധുനിക രോഗനിര്‍ണയ പരീക്ഷണങ്ങള്‍, കൃത്യമായ മരുന്നുനിര്‍ദേശങ്ങള്‍ തുടങ്ങിയവ ബിര്‍ല ഫെര്‍ട്ടിലിറ്റിയുടെ പ്രത്യേകതളാണ്. ഗര്‍ഭധാരണം കാത്തുസൂക്ഷിക്കല്‍, അണ്ഡം മരവിപ്പിക്കല്‍, ഭ്രൂണം മരവിപ്പിക്കല്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് എപ്പോള്‍ ഗര്‍ഭധാരണം വേണമെന്നതിന് അവസരം നല്‍കുന്നു.
വന്ധ്യതാ സ്പെഷ്യലിസ്റ്റുകള്‍ക്കൊപ്പം ആന്‍ഡ്രൊളജിസ്റ്റുകളും മന:ശാസ്ത്രജ്ഞരുമെല്ലാം സന്ദര്‍ശകര്‍ക്ക് ശാരീകവും ഒപ്പം മാനസികവുമായ പിന്തുണ നല്‍കുന്നു.
രാജ്യമാകെ 2.8 കോടി ദമ്പതികള്‍ വന്ധ്യതാ സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടൊണ് പഠനം. ഇതില്‍ ഒരു ശതമാനം മാത്രമേ ചികിത്സ നേടുന്നുള്ളൂ. അതിനാല്‍ ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കും.
പുതിയ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതോടെ ബിര്‍ള ഐവിഎഫില്‍ സേവനം തേടിയവരുടെ എണ്ണം 2,30,000 ആയി ഉയരുമെന്നും ചീഫ് ബിസിനസ് ഓഫിസര്‍ അഭിഷേക് അഗ്രവാള്‍ പറഞ്ഞു.