നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഇൻഷുറൻസ്‌ മേഖലയിൽ സമ്പൂർണ എഫ്‌ഡിഐ അനുവദിക്കാനുള്ള ബിൽ ഉടൻ

ന്യൂഡൽഹി: ഇൻഷുറൻസ്‌ മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‌ (എഫ്‌ഡിഐ) വഴിയൊരുക്കുന്ന ബിൽ കേന്ദ്രസർക്കാർ ഉടൻ അവതരിപ്പിച്ചേക്കും. ഇൻഷുറൻസ്‌ ഭേദഗതി ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി നൽകവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സൂചനനൽകി.

നവ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇൻഷുറൻസ്‌ മേഖലയിലെ സ്വകാര്യ നിക്ഷേപപരിധി 74 ശതമാനത്തിൽ നിന്നും നൂറുശതമാനമാക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

1938ലെ ഇൻഷുറൻസ്‌ ആക്‌റ്റ്‌, 1956ലെ എൽഐസി ആക്‌റ്റ്‌, 1999ലെ ഐആർഡിഎഐ ആക്‌റ്റ്‌ എന്നിവ ഭേദഗതി ചെയ്യാനാണ്‌ നീക്കം. രാജ്യത്ത്‌ 25 ലൈഫ്‌ ഇൻഷുറൻസ്‌ കമ്പനികളും 34 നോൺ ലൈഫ്‌ ഇൻഷുറൻസ്‌ കമ്പനികളുമുണ്ട്‌.

മോദി സർക്കാർ അധികാരമേറ്റശേഷം 2015ൽ ഇൻഷുറൻസ്‌ മേഖലയിലെ സ്വകാര്യനിക്ഷേപ പരിധി 26 ശതമാനത്തിൽ നിന്നും 49 ശതമാനമായും 2021ൽ 41 ശതമാനത്തിൽ നിന്നും 74 ശതമാനമായും ഉയർത്തിയിരുന്നു. സ്വകാര്യനിക്ഷേപ പരിധി വർധിപ്പിക്കുന്നതിലൂടെ കൂടുതൽ നിക്ഷേപവും കവറേജും നൽകാനാകുമെന്നാണ്‌ സർക്കാരിന്റെ അവകാശവാദം.

X
Top