തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

881 കോടി രൂപയുടെ ഐപിഒയ്ക്ക് 285-300 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച് ബിക്കാജി ഫുഡ്‌സ്

മുംബൈ: എത്നിക് സ്നാക്സ് കമ്പനിയായ ബിക്കാജി ഫുഡ്സ് ഇന്റര്‍നാഷണല്‍ പബ്ലിക് ഇഷ്യൂ പ്രൈസ് ബാന്‍ഡായി 285-300 രൂപ നിശ്ചയിച്ചു. ഓഫര്‍ നവംബര്‍ 3-ന് ബിഡ്ഡിങ്ങിനായി തുറക്കും. അവസാന തീയതി നവംബര്‍ 7.

ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ 2 നാണ്. 2.93 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ. ഇതുവഴി 881.2 കോടി രൂപ സമാഹരിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു.

പ്രമോട്ടര്‍മാരായ ശിവ് രത്തന്‍ അഗര്‍വാളും ദീപക് അഗര്‍വാളും 25 ലക്ഷം വീതം ഓഹരികള്‍ ഓഫ്ലോഡ് ചെയ്യുമ്പോള്‍ 2.43 കോടി ഓഹരികള്‍ ഇന്ത്യ 2020 മഹാരാജ, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്-സീരീസ2, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്-സീരീസ് 3, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്-സീരീസ് 4, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്-സീരീസ് 5, അവെന്‍ഡസ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് ഫണ്ട് ഐ
എന്നീ നിക്ഷേപകരുടേതാണ്. 50 ഓഹരികളുടെ സ്ലോട്ടിനാണ് അപേക്ഷ സ്വീകരിക്കുക. അതുകൊണ്ടുതന്നെ, റീട്ടെയില്‍ നിക്ഷേപകരുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം 15,000 രൂപയും കൂടിയത് 1.95 ലക്ഷം രൂപയും ആയിരിക്കും.

23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന കമ്പനിയാണ് ബിക്കാജി ഫുഡ്‌സ്. 1993 ലാണ് സ്ഥാപിതമാകുന്നത്. 21 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

വരുമാനത്തിന്റെ 3.2 ശതമാനം കയറ്റുമതിയിലൂടെയാണ്. 2022 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 23ശതമാനം ഉയര്‍ത്തി 1611 കോടി രൂപയാക്കാനായി. എന്നാല്‍ ലാഭം 90.30 കോടി രൂപയില്‍ നിന്നും 76.03 കോടി രൂപയായി താഴ്ന്നു.

എങ്കിലും ജൂണിലവസാനിച്ച പാദത്തില്‍ 26.5 ശതമാനം വര്‍ധനവില്‍ 15.7 കോടി രൂപ ലാഭം നേടാനായിട്ടുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍, ആക്‌സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നിവ ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാരാകുന്നു.

X
Top