നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബിക്കാജി ഫുഡ്‌സ് ഇന്റർനാഷണൽ 262 കോടി രൂപ സമാഹരിച്ചു

മുംബൈ: എഫ്എംസിജി കമ്പനിയായ ബിക്കാജി ഫുഡ്സ് ഇന്റർനാഷണൽ പ്രാരംഭ പബ്ലിക് ഓഫറിംഗിന് മുന്നോടിയായി 36 ആങ്കർ നിക്ഷേപകരിൽ നിന്ന് 262.11 കോടി രൂപ സമാഹരിച്ചു. ഇതിന്റെ ഭാഗമായി കമ്പനി ആങ്കർ നിക്ഷേപകർക്ക് 87.37 ലക്ഷം ഇക്വിറ്റി ഷെയറുകൾ അനുവദിച്ചതായി ബികാജി ഫുഡ്സ് ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

ഈ ഓഹരികൾ ആങ്കർ നിക്ഷേപകർക്ക് 300 രൂപ നിരക്കിലാണ് അനുവദിച്ചത്. ടാറ്റ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ, എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, നിപ്പോൺ ലൈഫ് ഇന്ത്യ, ആദിത്യ ബിർള സൺ ലൈഫ്, വൈറ്റ്‌ഓക്ക് ക്യാപിറ്റൽ, ബ്ലാക്ക്‌റോക്ക് ഗ്ലോബൽ ഫണ്ട്‌സ്, ഗോൾഡ്‌മാൻ സാച്ച്‌സ്, മോർഗൻ സ്റ്റാൻലി, ഈസ്റ്റ്‌സ്പ്രിംഗ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്.

ആങ്കർ നിക്ഷേപകർക്കുള്ള മൊത്തം വിഹിതത്തിൽ 36.83 ലക്ഷം ഓഹരികൾ 17 സ്കീമുകളിലൂടെ 10 ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് അനുവദിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വലിയ എത്‌നിക് സ്‌നാക്‌സ് കമ്പനിയായ ബിക്കാജി ഫുഡ്‌സ് ഇന്റർനാഷണൽ പബ്ലിക് ഇഷ്യൂ വഴി 881.22 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു.

X
Top