ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ചൈനീസ് ടെക്ക് കമ്പനികളില്‍ അമേരിക്കന്‍ നിക്ഷേപം വിലക്കി ബൈഡന്‍ സര്‍ക്കാര്‍

ന്യൂയോര്ക്ക്: ചൈനീസ് സാങ്കേതിക വിദ്യാ കമ്പനികളില് നിക്ഷേപം നടത്തുന്നതിന് വിലക്കേര്പ്പെടുത്താന് യുഎസ് ഭരണകൂടം. കംപ്യൂട്ടര് ചിപ്പുകള് ഉള്പ്പടെയുള്ള ചില സാങ്കേതിക വിദ്യകളില് ചൈനീസ് കമ്പനികളില് നിക്ഷേപം നടത്തുന്നതിനാണ് വിലക്ക്. മറ്റ് സാങ്കേതിക വിദ്യാ മേഖലകളിലെ നിക്ഷേപത്തിന് സര്ക്കാര് അനുമതിയും നിര്ബന്ധമാക്കി.

സെമികണ്ടക്ടറുകൾ/മൈക്രോ ഇലക്ട്രോണിക്സ്, ക്വാണ്ടം ഇന്ഫര്മേഷന് ടെക്നോളജികള്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനങ്ങള് എന്നിങ്ങനെ മൂന്ന് സാങ്കേതിക വിദ്യാ മേഖലകളെ ലക്ഷ്യമിട്ടായിരിക്കും വിലക്ക് ഏര്പ്പെടുത്തുക.

അമേരിക്കന് കമ്പനികളുടെ നിക്ഷേപവും വൈദഗ്ദ്യവും ചൈനീസ് സൈന്യത്തിന്റെ ആധുനിക വല്ക്കരണത്തിന് പ്രയോജനപ്പെടുന്നത് തടയാനാണ് ഈ നീക്കം. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര് കാപ്റ്റില്, ജോയിന്റ് വെഞ്ച്വര്, ഗ്രീന്ഫീല്ഡ് ഇന്വെസ്റ്റ്മെന്റ് എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്.

സൈന്യം, രഹസ്യാന്വേഷണം, നിരീക്ഷണം എന്നീ മേഖലകളില് പ്രാധാന്യമര്ഹിക്കുന്ന സാങ്കേതിക വിദ്യകളിലും ഉല്പന്നങ്ങളിലുമുള്ള ചൈനയെ പോലുള്ള രാജ്യങ്ങളുടെ വളര്ച്ചയെ നേരിടാന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ബൈഡന് കോണ്ഗ്രസിന് നല്കിയ ഒരു കത്തില് പറഞ്ഞിരുന്നു.

അതേസമയം, പുതിയ നീക്കത്തില് ആശങ്കയുണ്ടെന്നും നടപടികള് സ്വീകരിക്കാനുള്ള അവകാശം തങ്ങള്ക്കുണ്ടെന്നും ചൈന വ്യാഴാഴ്ച പ്രതികരിച്ചു. ഇത് സ്ഥാപനങ്ങളുടെ സാധാരണ പ്രവര്ത്തനങ്ങളെയും തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തേയും ബാധിക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വാണിജ്യ ക്രമത്തിന് വിരുദ്ധമാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില് പറഞ്ഞു.

പ്രധാനമായും സെമികണ്ടക്ടര് രംഗത്തെ ലക്ഷ്യമിട്ടാണ് നിക്ഷേപ വിലക്ക്. കംപ്യൂട്ടര് ചിപ്പുകളും ഉപകരണങ്ങളും നിര്മിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള് വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളിലെ നിക്ഷേപങ്ങള് യുഎസ് വിലക്കുന്നു.

യുഎസ്, ജപ്പാന്, നെതര്ലണ്ട് തുടങ്ങിയ രാജ്യങ്ങള്ക്കാണ് ഈ മേഖലയിലെ ആധിപത്യം. ഇതില് സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങള് ചൈന നടത്തിവരികയാണ്. അതേസമയം ചില ഇളവുകളും ഉണ്ടാവും.

X
Top