ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഭീം എസ്ബിഐ പേയില്‍ വിദേശ പണമിടപാട് സൗകര്യം

കൊച്ചി: എസ്ബിഐ ഭീം എസ്ബിഐപേയിലൂടെ വിദേശ പണമിടപാട് സൗകര്യം ലഭ്യമാക്കി. യുപിഐയും സിംഗപ്പൂരിന്‍റെ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേനൗവും ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്.

എസ്ബിഐയുടെ ഭീം എസ്ബിഐ പേ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്.

ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലൂടെ ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും യുപിഐ ഐഡി ഉപയോഗിച്ച് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കും പണം അയയ്ക്കാന്‍ കഴിയും.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പണമിടപാടുകള്‍ക്കായി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ യുപിഐ, പേനൗ ലിങ്കേജ്.

ഈ സംവിധാനം സര്‍ക്കാരിന്‍റെ ഡിജിറ്റൈസേഷന്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

X
Top