8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

52 ആഴ്ച ഉയരം ഭേദിച്ച് ഭാരത് ഫോജ് ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?

മുംബൈ: ഭാരത് ഫോജ് ഓഹരി ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. 52 ആഴ്ച ഉയരമായ 902 രൂപ രേഖപ്പെടുത്തിയ ഓഹരി, 2.70 ശതമാനം ഉയര്‍ന്ന് 892.70 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനി ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കുമെന്ന് അനലിസ്റ്റുകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

വിവിധ വാഹനഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കാനൊരുങ്ങുന്ന കമ്പനി, ഇന്‍ഡസ്ട്രിയല്‍, ഇല്കട്രിക്, എയ്‌റോ സ്‌പേസ് മേഖലകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓഹരി 1000 രൂപ ഭേദിക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ഈവര്‍ഷം ഇതുവരെ 9 ശതമാനം ഉയര്‍ച്ച നേടാനായിട്ടുണ്ട്. പ്രഭുദാസ് ലിലാദര്‍ 1005 രൂപ ലക്ഷ്യവില നിശ്ചയിച്ച് കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. 1050 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ഐസിഐസിഐ ഡയറക്ടിന്റേത്.

ഓട്ടോമൊബൈല്‍സ് (കൊമേഴ്സ്യല്‍ & പാസഞ്ചര്‍ വാഹനങ്ങള്‍), ഓയില്‍ & ഗ്യാസ്, എയ്റോസ്പേസ്, ലോക്കോമോട്ടീവുകള്‍, മറൈന്‍, എനര്‍ജി (പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായ സ്രോതസ്സുകള്‍), നിര്‍മ്മാണം, ഖനനം, എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ക്കായി കമ്പനി നിര്‍ണായകവും സുരക്ഷിതവുമായ ഘടകങ്ങളുടെ വിപുലമായ ശ്രേണി നിര്‍മ്മിക്കുന്നു. ജനറല്‍ എഞ്ചിനീയറിംഗ് രംഗത്തും സാന്നിധ്യമുണ്ട്.

X
Top