എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ(Tata Group) റീട്ടെയില്‍ കമ്പനിയായ ട്രെന്റും(Trent) പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ ഇലക്‌ട്രോണിക്‌സും(Bharat Electronics) നിഫ്‌റ്റിയില്‍(Nifty) സ്ഥാനം പിടിക്കും.

സെപ്‌റ്റംബര്‍ 30 മുതലാണ്‌ ഇവ നിഫ്‌റ്റി 50 ഓഹരികളായി മാറുന്നത്‌. ആറ്‌ മാസത്തിലൊരിക്കല്‍ നിഫ്‌റ്റിയിലെ ഓഹരികളുടെ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുന്നതോടെ രണ്ട്‌ ഓഹരികളും നിഫ്‌റ്റി 50 സൂചികയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഐടി കമ്പനിയായ എല്‍ടിഐ മൈന്റ്‌ ട്രീയും ഫാര്‍മ കമ്പനിയായ ദിവിസ്‌ ലാബും നിഫ്‌റ്റിയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും. എല്‍ടിഐ മൈന്റ്‌ ട്രീയും ദിവിസ്‌ ലാബും നിഫ്‌റ്റി 50യില്‍ സ്ഥാനം പിടിക്കും.

ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 126 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഈ വര്‍ഷം ഇതുവരെ 65 ശതമാനമാണ്‌ ഈ ഓഹരിയിലുണ്ടായ മുന്നേറ്റം.

കോവിഡിനെ തുടര്‍ന്ന്‌ വിപണിയിലുണ്ടായ ഇടിവില്‍ 2020 മാര്‍ച്ച്‌ 24ന്‌ 365 രൂപയിലേക്ക്‌ ഇടിഞ്ഞ ട്രെന്റ്‌ അതിനു ശേഷം 20 മടങ്ങാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 246 ശതമാനമാണ്‌ ട്രെന്റ്‌ നല്‍കിയ നേട്ടം.

നിഫ്‌റ്റിയില്‍ 50 ഓഹരികളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരി 31നും ജൂലായ്‌ 31നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഓഹരികളില്‍ അഴിച്ചുപണി നടത്താറുണ്ട്‌. സെപ്‌റ്റംബര്‍ 30ന്‌ ആയിരിക്കും ഇത്‌ നിലവില്‍ വരുന്നത്‌.

ഭാരത്‌ ഹെവി ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡ്‌, ദിവിസ്‌ ലബോറട്ടറീസ്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, എല്‍ടിഐ മൈന്റ്‌ട്രീ, മാക്രോടെക്‌ ഡെവലപ്പേഴ്‌സ്‌, എന്‍എച്ച്‌പിസി, യൂണിയന്‍ ബാങ്ക്‌ എന്നിവ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 സൂചികയില്‍ സ്ഥാനം പിടിക്കും.

ബെര്‍ഗര്‍ പെയിന്റ്‌സ്‌, കോള്‍ഗേറ്റ്‌ പാല്‍മൊലീവ്‌, മാരികോ, എസ്‌ബിഐ കാര്‍ഡ്‌സ്‌, എസ്‌ആര്‍എഫ്‌, എന്നിവ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50യില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

X
Top