രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

എംഒഡിയിൽ നിന്ന് 2,971 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി ഭാരത് ഡൈനാമിക്സ്

ഡൽഹി: ഇന്ത്യൻ എയർഫോഴ്സിനായി (ഐഎഎഫ്) 2,971 കോടി രൂപയുടെ വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ (ബിവിആർഎഎം) നിർമ്മിക്കുന്നതിനായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി (ബിഡിഎൽ) കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം (എംഒഡി). ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അസ്‌ട്രാ മാർക്ക്-1 മിസൈലിന് 75 കിലോമീറ്റർ പരിധിയിൽ ശത്രു യുദ്ധവിമാനങ്ങളെ നേരിടാൻ കഴിയുമെന്ന് 2016 മെയ് 6-ന് എംഒഡി ലോക്‌സഭയിൽ പറഞ്ഞിരുന്നു.

ആസ്ട്ര മാർക്ക്-I മിസൈലിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിർമ്മാണത്തിനായി ഡിആർഡിഒയിൽ നിന്ന് ബിഡിഎല്ലിലേക്ക് സാങ്കേതികവിദ്യ കൈമാറുന്നത് പൂർത്തിയായി, നിലവിൽ ഇതിന്റെ ഉത്പാദനം പുരോഗമിക്കുകയാണ്. വെടിക്കോപ്പുകളുടെയും മിസൈൽ സംവിധാനങ്ങളുടെയും ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL).

X
Top