ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ബീറ്റാഗ്രൂപ്പ് ഗുനിയ ബസാവുവിലേക്ക്
-കശുവണ്ടി വ്യാപാരത്തിൽ വന്‍കുതിപ്പിന് ഒരുക്കം

തിരുവനന്തപുരം: ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോത്പ്പാദകരായ ബീറ്റാഗ്രൂപ്പ് ആഫ്രിക്കയിലെ ഗുനിയ ബസാവു സര്‍ക്കാരുമായി വന്‍ കശുവണ്ടി വ്യാപാര കരാറിന് ധാരണയായി. ഗുനിയ ബസാവു ധനകാര്യമന്ത്രി ലാന്‍സിന്‍ കോണ്‍ടെയും ബീറ്റഗ്രൂപ്പ് ഡയറക്ടര്‍ കെ.പി.രമേശ്കുമാറും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. കരാര്‍പ്രകാരം ബീറ്റാഗ്രൂപ്പ് ഗുനിയബസാവുവിലെ കശുവണ്ടി വ്യവസായത്തില്‍ 10 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ.രാജ്‌മോഹന്‍പിള്ള പറഞ്ഞു. സംഭരണത്തിനും, സംസ്ക്കരണത്തിനും വിപണത്തിനുമായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഗ്രൂപ്പ് ഡയറക്ടര്‍മാരായ രാജ്‌നാരായണന്‍പിള്ള, സച്ചിദാനന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നട്ട് കിങ്ങ്, ഒലേ എന്നീ കാഷ്യൂ ബ്രാൻഡുകൾ ബീറ്റ ഗ്രൂപ്പിൻ്റേതാണ്. കശുവണ്ടി സംസ്ക്കരണ, വ്യാപാര രംഗത്തെ ആഗോള പ്രമുഖരാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റ ഗ്രൂപ്പ്.

X
Top