സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

1,000 കോടി മുതൽമുടക്കിൽ പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിച്ച് ബർഗർ

ഡൽഹി: 2022 നവംബറോടെ ലഖ്‌നൗവിലെ പെയിന്റ് നിർമ്മാണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ ബർഗർ പെയിന്റ്‌സ് ലിമിറ്റഡ് ഉദ്ദേശിക്കുന്നതായി ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച അറിയിച്ചു. പൂർണ്ണ ഓട്ടോമേറ്റഡ് ആയ പ്ലാന്റിനായി കമ്പനിക്ക് വേണ്ടിവന്ന മൊത്തം നിക്ഷേപം ഏകദേശം 1,000 കോടി രൂപയാണ്.

ലഖ്‌നൗവിലെ സാൻഡില ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും, ഈ വർഷം നവംബറോടെ ഇത് പ്രവർത്തനക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബർഗർ പെയിന്റ്സ് എംഡിയും സിഇഒയുമായ അഭിജിത് റോയ് കമ്പനിയുടെ 98-ാമത് വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാരോട് പറഞ്ഞു. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നികത്തുന്നതിനായി വരുന്ന സെപ്‌റ്റംബർ 1 മുതൽ ലോ-എൻഡ് ഡെക്കറേറ്റീവ് വിഭാഗത്തിൽ കമ്പനി 1.5-2 ശതമാനം വിലവർദ്ധന നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖ്‌നൗ പ്ലാന്റിന് പിന്നാലെ കമ്പനി പനഗഡ് ഗ്രീൻഫീൽഡ് കെമിക്കൽ ഫാക്ടറിയുടെ വിപുലീകരണ പദ്ധതികൾ ആരംഭിക്കുമെന്ന് ഓർഗാനിക് വിപുലീകരണ പദ്ധതികൾ വിശദീകരിച്ചുകൊണ്ട് റോയ് പറഞ്ഞു. വ്യാവസായിക റെസിൻ, നിർമ്മാണ രാസവസ്തുക്കൾ, പെയിന്റുകൾ എന്നിവ നിർമ്മിക്കുന്നതിനായി കമ്പനി പശ്ചിമ ബംഗാളിലെ പനഗഡ് ഇൻഡസ്ട്രിയൽ പാർക്കിൽ 30 ഏക്കർ ഭൂമി അടുത്തിടെ ഏറ്റെടുത്തിരുന്നു.

വിപുലീകരണ പദ്ധതികൾക്ക് പുറമെ ചെറുതും ഇടത്തരവുമായ കൂടുതൽ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഈ സാമ്പത്തിക വർഷം 10,000 കോടി രൂപയുടെ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021-22ൽ 8,700 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വരുമാനം.

X
Top