ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 311.03 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 60691.54 ലെവലിലും നിഫ്റ്റി 99.60 പോയിന്റ് 0.56 ശതമാനം താഴ്ന്ന് 17844.60 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1370 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2118 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

155 എണ്ണത്തില്‍ മാറ്റമുണ്ടായില്ല. സിപ്ല, അദാനി എന്റര്‍പ്രൈസസ്,ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍, യുപിഎല്‍ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികള്‍. ഡിവിസ് ലാബ്‌സ്, അള്‍ട്രാടെക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് നേട്ടത്തിലായി.

വാഹനവും ഐടിയുമൊഴിച്ചുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ക്ക് മാറ്റമില്ല. ബാങ്കിംഗ് ഓഹരികളിലെ ഇടിവാണ് പ്രധാനമായും വിപണിയെ താഴേക്ക് വലിച്ചിട്ടത്, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

നിരക്ക് വര്‍ദ്ധന, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, സമീപകാല അദാനി പ്രശ്‌നം എന്നിവ നിക്ഷേപകരെ അകറ്റി.
കൂടാതെ, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോഴും വിലകൂടിയവയാണ്. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപകര്‍ സന്ദേഹം പ്രകടിപ്പിച്ചു.

പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് മെഴുകുതി രൂപപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനയാണ്.

X
Top