ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: നാല് ദിവസം നീണ്ട തകര്‍ച്ചയ്‌ക്കൊടുവില്‍ ആഴ്ചാവസാനം ഓഹരി വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 1,068.31 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 58303.64ലും നിഫ്റ്റി 295 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 17309.30ലുമാണ് വ്യാപാരത്തിലുള്ളത്. 1619 ഓഹരികള്‍ മുന്നേറുമ്പോള്‍ 241 ഓഹരികള്‍ ഇടിഞ്ഞു.

74 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജെകെ സിമന്റ്, ഓയില്‍ ഇന്ത്യ, വേദാന്ത, ടാറ്റ കണ്‍സ്യൂമര്‍ എന്നിവ നഷ്ടവും നേരിടുന്നു.സെപ്തംബര്‍ മാസ യു.എസ് ചെറുകിട പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്നിട്ടും വിപണികള്‍ നേട്ടമുണ്ടാക്കിയത് ശ്രദ്ധേയമായി.

ഏഷ്യന്‍ യൂറോപ്യന്‍ സൂചികകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വാള്‍സ്ട്രീറ്റ് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തിലായിരുന്നു.

X
Top