ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബജറ്റ് ദിവസം വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 351.97 പോയിന്റ് അഥവാ 0.59 ശതമാനം ഉയര്‍ന്ന് 59901.87 ലെവലിലും നിഫ്റ്റി 98.50 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 17760.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2102 ഓഹരികള്‍ മുന്നേറുമ്പോള്‍ 816 എണ്ണം് തിരിച്ചടി നേരിടുന്നു.

134 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഐസിഐസിഐ ബാങ്ക്, ഡിവിസ് ലാബ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സ്യൂമര്‍, എച്ച്ഡിഎഫ്‌സി, ബ്രിട്ടാനിയ, ഹീറോ മോട്ടോകോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്,ഐഷര്‌മോട്ടോഴ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഹിന്‍ഡാല്‍കോ, കോടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍പെയിന്റ്‌സ്, എന്‍ടിപിസി,സിപ്ല എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. അദാനി എന്റര്‍ടെയ്ന്‍മെന്റ്‌സ്,അദാനി പോര്‍ട്ട്‌സ്,സണ്‍ ഫാര്‍മ, ബിപിസിഎല്‍,യുപിഎല്‍,കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവ നഷ്ടം നേരിടുന്നു.

ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം ഒഴികെയുള്ള മേഖലകളെല്ലാം കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. എഫ്പിഐ വില്‍പ്പന വിപണി വികാരത്തെ ബാധിക്കുന്നതായി ജിയോജിത് ഫിനാന്‍ഷ്യല്‍ ചീഫ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

എന്‍എസ്ഡിഎല്‍ ഡാറ്റ പ്രകാരം ജനുവരിയില്‍ എഫ്പിഐ 28852 കോടി രൂപ വിറ്റഴിച്ചിട്ടുണ്ട്. 53887 കോടി രൂപയാണ് ക്യാഷ് മാര്‍ക്കറ്റിലെ വില്‍പ്പന. ഇന്ത്യയില്‍ വില്‍ക്കുകയും മൂല്യനിര്‍ണയം ആകര്‍ഷകമായ ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളില്‍ വാങ്ങുകയുമാണ് എഫ്പിഐ ചെയ്യുന്നത്.

ജനുവരിയില്‍ ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവ യഥാക്രമം 5.4%, 10.4%, 8.4% ഉയര്‍ന്നപ്പോള്‍ ഇന്ത്യ 2.4% ഇടിഞ്ഞു. ഡെറിവേറ്റീവ് വിപണിയിലും എഫ്‌ഐഐകള്‍ വളരെ കുറവാണ്. അതേസമയം ട്രെന്‍ഡ് അധികകാലം തുടരില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

ബജറ്റ് മികച്ചതാണെങ്കില്‍, വിപണി കുതിച്ചുചാട്ടത്തിന് തയ്യാറാകും. അതേസമയംഎല്‍ടിസിജിയുടെ നികുതി 20% ആയി ഉയര്‍ത്തുന്നത് പോലുള്ള നെഗറ്റീവ് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍, എഫ്ഐഐകള്‍ വില്‍പ്പന തുടരും. ഇത് വിപണികളെ കൂടുതല്‍ താഴേക്ക് തള്ളിവിടും.

സാമ്പത്തിക സര്‍വേ വളര്‍ച്ചയിലും കോര്‍പ്പറേറ്റ് വരുമാനത്തിലും ശുഭാപ്തിവിശ്വാസം പ്രതിഫലിക്കുന്നു. ഇത് ശുഭസൂചനയാണ് നല്‍കുന്നത്.

X
Top