Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

ന്യൂഡല്‍ഹി: കേന്ദ്രബജറ്റിന് മുന്നോടിയായി വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ്‌ 285.95 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 59,214.46 ലെവലിലും നിഫ്റ്റി 86.20 പോയിന്റ് അഥവാ 0.49 ശതമാനം താഴ്ന്ന് 17562.80 ലെവലിലുമാണ് ലെവലിലും വ്യാപാരം തുടരുന്നു. 1669 ഓഹരികള്‍ മുന്നേറുമ്പോള്‍ 1167 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

129 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖലകളില്‍ ഐടി, ഊര്‍ജ്ജം, എഫ്എംസിജി എന്നിവ 1 ശതമാനം താഴ്ച വരിച്ചപ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.12 ശതമാനവും 0.50 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

ബിപിസിഎല്‍,യുപിഎല്‍,പവര്‍ഗ്രിഡ്,അദാനി എന്റര്‍പ്രൈസസ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഒഎന്‍ജിസി,എസ്ബിഐ,മഹീന്ദ്ര ആന്റ് മഹീന്ദ്ര, അള്‍ട്രാടെക്ക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ,എച്ച്ഡിഎഫ്‌സി ലൈഫ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,എച്ച്‌സിഎല്‍,അപ്പോളോ ഹോസ്പിറ്റല്‍,ബജാജ് ഫിനാന്‍സ്,ഇന്‍ഫോസിസ,ടിസിഎസ്,സിപ്ല,ഏഷ്യന്‍പെയിന്റ്‌സ്,എല്‍ടി,എസ്ബിഐ ലൈഫ്, ഡിവിസ് ലാബ്‌സ് എന്നിവ കനത്ത തകര്‍ച്ച നേരിടുന്നു. വിപണികളെ സംബന്ധിച്ച് ബുധനാഴ്ച നിര്‍ണ്ണായകമാകുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.

കേന്ദ്രബജറ്റും ഫെഡ് റിസര്‍വിന്റെ നിരക്ക് സംബന്ധിച്ച തീരുമാനവും വലിയ തോതില്‍ സ്വാധീനം ചെലുത്തും. അദാനി ഓഹരികളുടെ തകര്‍ച്ച പൂര്‍വ്വ ബജറ്റ് റാലിയെ തടസപ്പെടുത്തി. തിരുത്തല്‍ വരുത്തിയ വിപണി, അതുകൊണ്ടുതന്നെ തിരിച്ചുകയറാനുള്ള സാധ്യത ഏറെയാണ്.

നെഗറ്റീവ് പ്രസ്താവനകളില്ലാത്ത ബജറ്റും പണനയത്തില്‍ അയവു വരുന്നതും വിപണിയില്‍ ചലനമുണ്ടാക്കും. അത്തരമൊരു സാഹചര്യത്തില്‍ ഒരു മികച്ച ബജറ്റാനന്തര റാലി പ്രതീക്ഷിക്കാവുന്നതാണ്. സ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിക്കുന്ന പക്ഷം അദാനി ഗ്രൂപ്പ് എഫ്പിഒ വിജകരമാകുമെന്നും അത് പോസിറ്റീവ് പ്രവണത സൃഷ്ടിക്കുമെന്നും, വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് സെഷനുകള്‍ തിരുത്തല്‍ വരുത്തിയതിനാല്‍ ബാങ്കിംഗ് ഓഹരികള്‍ വിലകുറവില്‍ ലഭ്യമാണ്. മികച്ച നിക്ഷേപ അവസരമാണ് അതുകൊണ്ടുതന്നെ ബാങ്കിംഗ് ഓഹരികള്‍ തുറന്ന് തരുന്നത്. മാത്രമല്ല, 2023 ഐടി കമ്പനികള്‍ക്ക് മികച്ചതാകും.

X
Top