മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഓഹരി വിഭജനം പ്രഖ്യാപിച്ച് ബിഇഎംഎല്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരമേറിയ ഉപകരണ നിര്‍മ്മാതാക്കള്‍ ബിഎഎംഎല്‍ ലിമിറ്റഡ് ഓഹരി വിഭജനം പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായാണ് വിഭജിക്കുക.

റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. ഓഹരി വിഭജനത്തോടെ കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം 20 കോടി ആകും. നിലവിലിത് 10 കോടിയാണ്.

ഓഹരിയുടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രണ്ട്, മൂന്ന് മാസങ്ങള്‍ക്കിടയില്‍ ഓഹരി വിഭജനം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

കമ്പനി ഓഹരി നിലവില്‍ 4340 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 4874.80 രൂപയും താഴ്ച 2350 രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 716.33 ശതമാനം ഉയര്‍ന്ന ഓഹരി വാങ്ങാന്‍ 2 അനലിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു.

3 മാസത്തെ ഓഹരിയുടെ നേട്ടം 37.24 ശതമാനവും 6 മാസത്തേത് 20.45 ശതമാനവുമാണ്.

X
Top