ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഭാരത് ഇലക്‌ട്രോണിക്‌സിന് 611 കോടിയുടെ ലാഭം

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 611.05 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്(BEL). ഇത് 2022 സെപ്റ്റംബർ പാദത്തിലെ അറ്റാദായമായ 612.60 കോടി രൂപയേക്കാൾ നേരിയ തോതിൽ കുറഞ്ഞു.

അവലോകന കാലയളവിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ അറ്റ ​​വിൽപ്പന മുൻ വർഷം ഇതേ കാലയളവിലെ 3,622.42 കോടിയിൽ നിന്ന് 7.6 ശതമാനം ഉയർന്ന് 3,896.20 കോടി രൂപയായി. അതേപോലെ ഭാരത് ഇലക്ട്രോണിക്‌സിന്റെ മൊത്തം ചെലവുകൾ 3,195.98 കോടി രൂപയായി വർധിച്ചു.

ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ വില, ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ചെലവ് എന്നിവ വർധിച്ചതിനാലാണ് മൊത്തം ചിലവ് ഉയർന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിക്ക് നിലവിൽ 52,795 കോടി രൂപയുടെ ഓർഡർ ബുക്ക് ആണ് ഉള്ളത്.

ഇന്ത്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്ന പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്. ഇത് ആർമി, നേവി, എയർഫോഴ്‌സ് എന്നിവയ്‌ക്കായി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും സംവിധാനങ്ങളും നിർമ്മിക്കുന്നു. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 51.14% ഓഹരിയുണ്ട്.

ബിഎസ്ഇയിൽ ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ഓഹരികൾ 104.85 രൂപയിലെത്തി.

X
Top