ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

സംസ്ഥാനത്ത് മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം: ഇന്ന് മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍.

അതിനാല്‍, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം. ഇതില്‍ പലതും ദേശീയ അവധി ആയതിനാല്‍ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. എടിഎമ്മില്‍ പണം തീരാൻ സാദ്ധ്യതയുള്ളതിനാല്‍ കയ്യില്‍ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാല്‍ എടിഎമ്മില്‍ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.

നേരത്തേ നവരത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്‌ച വൈകിട്ട് പൂജ വയ്‌ക്കുന്നതിനാലാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.

X
Top