തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബാങ്കുകളുടെ എന്‍പിഎ അനുപാതം ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ആര്‍ബിഐ

മുംബൈ: 2024 മാര്‍ച്ച് അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം ഏറ്റവും താഴ്ന്ന നിരക്കായ 2.8 ശതമാനത്തിലെത്തി. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും സാമ്പത്തിക അവസ്ഥയേയും ശക്തമായി നിലനിര്‍ത്തുന്നതായി ആര്‍ബിഐയുടെ ജൂണ്‍ മാസത്തെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2024 മാര്‍ച്ച് അവസാനത്തോടെ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.8 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.6 ശതമാനമായും കുറഞ്ഞു.

മെച്ചപ്പെട്ട ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സുസ്ഥിരമായ വായ്പാ വിപുലീകരണത്തിലൂടെ സാമ്പത്തിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതായാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും മികച്ച മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നുണ്ട്. 2024 മാര്‍ച്ച് അവസാനം സിആര്‍എആര്‍ 26.6 ശതമാനവും മൊത്ത് നിഷ്‌ക്രിയാസ്ഥി അനുപാതം 4.0 ശതമാനവുമാണ്. ആസ്തിയില്‍ നിന്നുള്ള വരുമാനം 3.3 ശതമാനവുമായി തുടരുന്നു.

അതേസമയം ആഗോള സമ്പദ് വ്യവസ്ഥ ദീര്‍ഘകാല ജിയോ പൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പൊതുകടം, പണപ്പെരുപ്പത്തില്‍ നിന്നുള്ള മന്ദഗതിയിലുള്ള പുരോഗതി എന്നിവയില്‍ നിന്നും ഉയര്‍ന്ന അപകടസാധ്യതകള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top