ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിക്ഷേപ പദ്ധതി

മുംബൈ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 80 വയസിന് മുകളിൽ പ്രായമായവരാണ് (സൂപ്പർ സീനിയർ സിറ്റിസൺസ്) പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. 60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ള സീനിയർ സിറ്റിസൺസിനും നിക്ഷേപ പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. 400 ദി​​​വ​​​സ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഇരു വിഭാഗങ്ങൾക്കും ഉയർന്ന പലിശ ലഭിക്കും.

സൂ​​​പ്പ​​​ര്‍ സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സിന് (80 വയസിന് മുകളിൽ)  400 ദി​​​വ​​​സ​​​ത്തെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ 7.95 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​ ലഭിക്കും. സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍​സിന് ഇതേ കാലാവധിയിൽ 7.8% പലിശയും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് 7.3% പ​​​ലി​​​ശയും ല​​​ഭി​​​ക്കും. നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ ഈ​​​ടി​​​ന്മേ​​​ല്‍ വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നു ​​മുൻപ് പി​​​ന്‍​വ​​​ലി​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. വി​​​ദേ​​​ശ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കും പു​​​തി​​​യ നി​​​ര​​​ക്ക് ബാ​​​ധ​​​ക​​​മാ​​​ണ്. നിലവിൽ ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് കുറഞ്ഞത് 6.8 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ബാ​​​ങ്ക് ഒ​​​ഫ് ഇ​​​ന്ത്യ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നുണ്ട്.

X
Top