
നിഫ്‌റ്റി ബാങ്ക് സൂചിക ഇന്നലെ ആദ്യമായി 57,400 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് നിഫ്‌റ്റി ബാങ്ക് സൂചിക ഉയരുന്നത്.
57,475.40 പോയിന്റാണ് നിഫ്‌റ്റി ബാങ്ക് സൂചിക ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ രണ്ട് ശതമാനം വരെ ഉയര്‍ന്നു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില ഇന്നലെ മൂന്ന് ശതമാനം ഉയര്‍ന്നു.
ആക്‌സിസ് ബാങ്കിന്റെ രാജീവ് ആനന്ദിനെ ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ആണ് ഓഹരി വില ഉയരുന്നതിന് വഴിയൊരുക്കിയത്.
ബാങ്ക് നിഫ്‌റ്റിയുടെ മുന്നേറ്റം തുടരാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ് അനലിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്നത്. അടുത്ത രണ്ട്-മൂന്ന് ആഴ്‌ചകള്‍ക്കുള്ളില്‍ നിഫ്‌റ്റി ബാങ്ക് സൂചിക 58,000 പോയിന്റ് കടക്കാന്‍ സാധ്യതയുണ്ട്.