ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ടെലികോം കമ്പനികൾ കെട്ടിവയ്ക്കേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കി

ന്യൂഡൽഹി: സ്പെക്ട്രം വാങ്ങിയ ഇനത്തിൽ നൽകേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കാൻ കേന്ദ്ര ക്യാബിനറ്റ് പച്ചക്കൊടി വീശിയതോടെ ടെലികോം കമ്പനികളുടെ ഓഹരികൾ ഇന്നലെ വ്യാപാരം ചെയ്തത് മികച്ച നേട്ടത്തോടെ.

വോഡഫോൺ ഐഡിയയുടെ ഓഹരിവില ബിഎസ്ഇയിൽ ഒരുവേള 18 ശതമാനത്തിലേറെ മുന്നേറി. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്നു.

ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻസ്, ഭാരതി ഹെക്സാകോം എന്നിവയുടെ ഓഹരികളും നേട്ടം കുറിച്ചെങ്കിലും പിന്നീട് നഷ്ടത്തിലായി. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ ജിയോ ഫിനാൻഷ്യൽ സർവീസസും ഒരു ശതമാനത്തോളം ഉയർന്നു. 12 ശതമാനത്തോളം നേട്ടത്തിലാണ് ടാറ്റാ ടെലികമ്യൂണിക്കേഷൻസ് ഓഹരിയുള്ളത്.

2022 വരെ സ്പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ ഇനത്തിൽ ടെലികോം കമ്പനികൾ കെട്ടിവയ്ക്കേണ്ട ബാങ്ക് ഗ്യാരന്റി ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് ഓഹരികൾക്ക് ഇന്നലെ കരുത്തായത്. ബാങ്ക് ഗ്യാരന്റി ഒഴിവാക്കുന്നതിനെ കേന്ദ്ര ടെലികോം വകുപ്പും അനുകൂലിച്ചിരുന്നു.

24,700 കോടി രൂപയായിരുന്നു ബാങ്ക് ഗ്യാരന്റിയായി വോഡഫോൺ ഐഡിയ (വിഐ) കെട്ടിവയ്ക്കേണ്ടിയിരുന്നത്. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന വിഐക്ക് പലപ്പോഴും ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കാനുള്ള സമയക്രമം പാലിക്കാനും കഴിഞ്ഞിരുന്നില്ല.

2024 സെപ്റ്റംബറിനും 2025 ഫെബ്രുവരിക്കും ഇടയിൽ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നായിരുന്നു വിഐക്ക് കേന്ദ്രം ആദ്യം നൽകിയിരുന്ന നിർദേശം.

ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ വിഐയുടെ കടബാധ്യത (അറ്റ കടം) 9,300 കോടി രൂപ വർധിച്ച് 2.12 ലക്ഷം കോടി രൂപയായിരുന്നു. ഭാരതി എയർടെൽ 2,200 കോടി രൂപ, റിലയൻസ് ജിയോ 4,400 കോടി രൂപ എന്നിങ്ങനെയുമാണ് ബാങ്ക് ഗ്യാരന്റിയായി നൽകേണ്ടിയിരുന്നത്.

ബാങ്ക് ഗ്യാരന്റി ഭാരം ഒഴിവാക്കുന്നതോടെ, ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ നേടാൻ സഹായകമാകുമെന്നാണ് വോഡഫോൺ ഐഡിയയുടെ വിലയിരുത്തൽ.

കേന്ദ്രസർക്കാരിന് സ്പെക്ട്രം, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) ഇനങ്ങളിലായി ആകെ 2.23 ലക്ഷം കോടി രൂപയാണ് വിഐ വീട്ടാനുള്ളത്. തുക വീട്ടാൻ വിഐക്ക് സാധിക്കാതിരുന്നതോടെ, ഇത് കേന്ദ്രം തത്തുല്യ ഓഹരിപങ്കാളിത്തമാക്കി മാറ്റിയിരുന്നു.

നിലവിൽ സ്വകാര്യ കമ്പനി തന്നെയാണെങ്കിലും വിഐയിൽ 21% ഓഹരി പങ്കാളിത്തം കേന്ദ്രസർക്കാരിനുണ്ട്.

X
Top