രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

സൂക്ഷ്മ, ചെറുകിട സംരംഭ വായ്പയില്‍ 16 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള(എംഎസ്ഇഎസ്) മുന്‍ഗണന വായ്പയില്‍ വര്‍ധന.2023 ജനുവരിയില്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 15.2 ശതമാനം അധികം വായ്പകളാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെ സമാന മാസത്തില്‍ വെറും 7.6 ശതമാനം മാത്രമായിരുന്നു വളര്‍ച്ച.

ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ജനുവരിയില്‍ 13.31 ലക്ഷം കോടി രൂപയും ഡിസംബറില്‍ 15.26 ലക്ഷം കോടിരൂപയുമുണ്ടായിരുന്ന മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പ 2023 ജനുവരിയില്‍ 15.34 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പ, 2022 ജനുവരിയില്‍ 3.35 ലക്ഷം കോടി രൂപയും ഡിസംബറില്‍ 3.86 ലക്ഷം കോടി രൂപയുമുണ്ടായിരുന്നത് 2023 ജനുവരിയില്‍ 3.93 ലക്ഷം കോടി രൂപയായിട്ടുണ്ട്. ഇതോടെ മൊത്തം എംഎസ്ഇഎസ് , ഇടത്തരം സംരഭ വായ്പ 2023 ജനുവരിയില്‍ 19.27 ലക്ഷം രൂപയുടേതായി.

ഇത് മൊത്തം ബാങ്ക് വായ്പയായ 133.4 ലക്ഷം കോടി രൂപയുടെ 14.4 ശതമാനവും ജനുവരി 2022 ലെ 16.66 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 15.2 ശതമാനവും അധികമാണ്.കാര്‍ഷിക അനുബന്ധ മേഖലകള്‍ 2023 ജനുവരിയില്‍ 16.56 ലക്ഷം കോടി രൂപ മുന്‍ഗണന വായ്പ നേടി.2022 ഡിസംബറിലെ 14.38 ലക്ഷം കോടി രൂപയില്‍ നിന്നും 15.2 ശതമാനം കൂടുതല്‍.

ഭവന വായ്പയിനത്തില്‍ 6.14 ലക്ഷം കോടി രൂപയും വിദ്യാഭ്യാസ വായ്പയിനത്തില്‍ 59,250 കോടി രൂപയും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജങ്ങള്‍ക്ക് 4,617 കോടി രൂപയും സാമൂഹ്യ അടിസ്ഥാനസൗകര്യവികസനത്തിന് 14,390 കോടി രൂപയും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജരംഗത്തെ വായ്പയായി 2,499 കോടി രൂപയും 2023 ജനുവരിയില്‍ വിതരണം ചെയ്യപ്പെട്ടു. മാത്രമല്ല, ആസ്തിഗുണമേന്മ ഉറപ്പുവരുത്തി, എംഎസ്എംഇ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ) കുറഞ്ഞിട്ടുണ്ട്. എംഎസ്എംഇ ജിഎന്‍പിഎ 5.1 ശതമാനം താഴ്ന്ന് 1.54 ലക്ഷം കോടി രൂപയായി.

2017-18 കാലയളവില്‍ 1.63 ലക്ഷം കോടി രൂപയായിരുന്നു രംഗത്തെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍.

X
Top