ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ബന്ധൻ ബാങ്കിന്റെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 887 കോടിയായി

ഡൽഹി: 2022-23 ഏപ്രിൽ-ജൂൺ മാസങ്ങളിൽ കിട്ടാക്കടം കുറഞ്ഞതിന്റെ ഫലമായി ജൂൺ പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 886.5 കോടി രൂപയായതായി ബന്ധൻ ബാങ്ക് അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യമേഖലയിലെ വായ്പാ ദാതാവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 373.1 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തം വരുമാനം 2,731 കോടിയിൽ നിന്ന് 2,844.1 കോടിയായി ഉയർന്നപ്പോൾ, പലിശ വരുമാനം 2,114.1 കോടിയിൽ നിന്ന് 2,514.4 കോടി രൂപയായി വർധിച്ചതായി ബന്ധൻ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കൂടാതെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) മുൻവർഷത്തെ 8.18 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായി കുറഞ്ഞതിനാൽ വായ്പ ദാതാവിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.

അറ്റ എൻപിഎയും മുൻ വർഷം ഇതേ പാദത്തിലെ 3.29 ശതമാനത്തിൽ നിന്ന് 1.92 ശതമാനമായി കുറഞ്ഞു. തൽഫലമായി, കിട്ടാക്കടങ്ങൾക്കും ആകസ്‌മികതകൾക്കുമുള്ള ബാങ്കിന്റെ കരുതൽ ഒരു വർഷം മുമ്പുള്ള 1,460.86 കോടിയിൽ നിന്ന് 642.43 കോടി രൂപയായി പല മടങ്ങ് കുറഞ്ഞു. ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 74.9 ശതമാനമാണ്. പ്രസ്തുത പാദത്തിൽ മൂലധന പര്യാപ്തത അനുപാതം (CRAR) 19.4 ശതമാനമായപ്പോൾ പലിശ മാർജിൻ 8 ശതമാനമായി ഉയർന്നു. 

X
Top