യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ച് ബാലാജി സൊല്യൂഷന്‍സ്

ന്യൂഡല്‍ഹി: ഐടി ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഉപകരണ നിര്‍മ്മാണ സ്ഥാപനമായ ബാലാജി സൊല്യൂഷന്‍സ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി പ്രാഥമിക രേഖകള്‍ സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 120 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടറുടെ 75 ലക്ഷം ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ. പ്രമോട്ടറായ രാജേന്ദ്ര സേക്ക്‌സരിയയുടേയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും പേരിലുള്ള ഓഹരികള്‍ ഒഎഫ്എസ് വഴി വില്‍പന നടത്തും.

യോഗ്യതയുള്ള ജീവനക്കാര്‍ക്കായി നിശ്ചിത എണ്ണം ഓഹരികള്‍ നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി ഡാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസി(ഡിആര്‍എച്ച്പി)ല്‍ പറയുന്നു. 24 കോടി രൂപയോളം തുക പ്രീ ഐപിഒയായി സമാഹരിക്കാനും ഉദ്ദേശിക്കുന്നു. അങ്ങിനെ സംഭവിക്കുന്ന പക്ഷം ഐപിഒ വഴി ഇഷ്യു ചെയ്യുന്ന ഓഹരികളുടെ എണ്ണത്തില്‍ കുറവ് വരും.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 86.60 കോടി രൂപ പ്രവര്‍ത്തന ചെലവുകള്‍ക്കും കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറഞ്ഞു. ബാലാജി സൊല്യൂഷന്‍സ് ഒരു ഐടി ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയാണ്. മുന്‍നിര ബ്രാന്‍ഡായ ഫോക്‌സിന് കീഴിലാണ് ഇവര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നത്.

482.25 കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രേഖപ്പെടുത്തിയ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ 483.48 കോടി രൂപയേക്കാള്‍ കുറവാണ് ഇത്. 2022 ല്‍ 15.39 കോടി രൂപ നികുതി കഴിച്ചുള്ള ലാഭമുണ്ടാക്കാനും കമ്പനിയ്ക്ക് സാധിച്ചു.

ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, സെക്യൂരിറ്റീസ്, അഫിനിറ്റി ഗ്ലോബല്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

X
Top