
മുംബൈ: ബാലാജി സൊല്യൂഷന്‍സ്, എന്‍വിറോ ഇന്‍ഫ്ര എഞ്ചിനീയേഴ്‌സ് കമ്പനികള്‍ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി.
ബാലാജി സൊല്യൂഷന്‍സ്
ഐടി ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഉപകരണ നിര്‍മ്മാണ സ്ഥാപനമായ ബാലാജി സൊല്യൂഷന്‍സ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചത്. 120 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടറുടെ 75 ലക്ഷം ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഐപിഒ. പ്രമോട്ടറായ രാജേന്ദ്ര സേക്ക്സരിയയുടേയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും പേരിലുള്ള ഓഹരികള്‍ ഒഎഫ്എസ് വഴി വില്‍പന നടത്തും.
യോഗ്യതയുള്ള ജീവനക്കാര്‍ക്കായി നിശ്ചിത എണ്ണം ഓഹരികള്‍ നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി ഡാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസി(ഡിആര്‍എച്ച്പി)ല്‍ പറയുന്നു. 24 കോടി രൂപയോളം തുക പ്രീ ഐപിഒയായി സമാഹരിക്കാനും ഉദ്ദേശിക്കുന്നു. അങ്ങിനെ സംഭവിക്കുന്ന പക്ഷം ഐപിഒ വഴി ഇഷ്യു ചെയ്യുന്ന ഓഹരികളുടെ എണ്ണത്തില്‍ കുറവ് വരും.
ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 86.60 കോടി രൂപ പ്രവര്‍ത്തന ചെലവുകള്‍ക്കും കോര്‍പറേറ്റ് ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറഞ്ഞു. ബാലാജി സൊല്യൂഷന്‍സ് ഒരു ഐടി ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയാണ്. മുന്‍നിര ബ്രാന്‍ഡായ ഫോക്സിന് കീഴിലാണ് ഇവര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നത്.
482.25 കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രേഖപ്പെടുത്തിയ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തിലെ 483.48 കോടി രൂപയേക്കാള്‍ കുറവാണ് ഇത്. 2022 ല്‍ 15.39 കോടി രൂപ നികുതി കഴിച്ചുള്ള ലാഭമുണ്ടാക്കാനും കമ്പനിയ്ക്ക് സാധിച്ചു.
ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, സെക്യൂരിറ്റീസ്, അഫിനിറ്റി ഗ്ലോബല്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
എന്‍വിറോ ഇന്‍ഫ്ര
95 ലക്ഷം ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഫ്രഷ് ഇഷ്യുവാണ് എന്‍വിറോ ഇന്‍ഫ്രാ ഐപിഒ.
പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പറേറ്റ് ചെലവുകള്‍ക്കുമാണ് തുക വിനിയോഗിക്കുക. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെയും ജലവിതരണ പദ്ധതികളുടെയും രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് എന്‍വിറോ ഇന്‍ഫ്ര. 60 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഫ്രഷ് ഇഷ്യുവാണ് ഉദയ്ശിവകുമാര്‍ ഇന്‍ഫ്രാ ഐപിഒ.
പ്രവര്‍ത്തന മൂലധനം കൂട്ടുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി തുക ചെലവഴിക്കും.