വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

രണ്ട് ഇടിഎഫ് ഫണ്ടുകള്‍ അവതരിപ്പിച്ച് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ്

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് ഇതാദ്യമായി ബജാജ് ഫിന്‍സെര്‍വ് 50 ഇടിഎഫ്, ബജാജ് ഫിന്‍സെര്‍വ് ബാങ്ക് ഇടിഎഫ് എന്നീ രണ്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അവതരിപ്പിച്ചു.

രാജ്യത്തെ ഓഹരി വിപണിയിലെ രണ്ട് പ്രമുഖ നിക്ഷേപ സൂചികകളായ നിഫ്റ്റി 50 ഇന്‍ഡെക്‌സ്, നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സ് എന്നിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്ന ഇവയുടെ എന്‍ഫ്ഒകള്‍ ജനുവരി 15ന് ആരംഭിച്ചു.

നിക്ഷേപിക്കാനുള്ള അവസാനതീയതി ജനുവരി 18. തുടര്‍വില്‍പ്പനയ്ക്കും റീപര്‍ച്ചേസിനുമായി പദ്ധതി ജനുവരി 29ന് വീണ്ടും തുറക്കും. ദീര്‍ഘകാല മൂലധന വര്‍ധന ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് പുതിയ പദ്ധതികളെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.

ഈ രണ്ട് സൂചികകളും രാജ്യത്തെ പ്രമുഖ ലാര്‍ജ് ക്യാപ് കമ്പനികള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഓതറൈസ്ഡ് പാര്‍ടിസിപ്പന്റ് (എപി) സൗകര്യമുള്ളതുകൊണ്ട് രണ്ട് പദ്ധതികളിലെ നിക്ഷേപങ്ങളും എപ്പോള്‍ വേണമെങ്കിലും വിറ്റ് പണമാക്കാം.

ബാങ്കിംഗ് മേഖല വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് നിഫ്റ്റി ബാങ്ക് ഇടിഎഫ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് സിഐഒ നിമേഷ് ചന്ദ്രന്‍ പറഞ്ഞു. നിഫ്റ്റി 50 ഇന്‍ഡെക്‌സാകട്ടെ ചരിത്രപരമായിത്തന്നെ മികച്ച വളര്‍ച്ച കാണിക്കുന്ന സൂചികയാണ്.

സോര്‍ഭ് ഗുപ്ത, ഇലേഷ് സാല്‍വ എന്നിവരാണ് രണ്ട് ഫണ്ടും സംയുക്തമായി മാനേജ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നായ ബജാജ് ഫിന്‍സെര്‍വിന്റെ 100% സബ്‌സിഡിയറിയാണ് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bajajamc.com

X
Top