എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

പിഎംഎസ്‌ ഫണ്ടുകള്‍ ജൂണിൽ നിരാശപ്പെടുത്തി

മുംബൈ: ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന പിഎംഎസ്‌ ഫണ്ട്‌ മാനേജര്‍മാര്‍ കഴിഞ്ഞ മാസം നിഫ്‌റ്റിയെ പിന്നിലാക്കുന്ന നേട്ടം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. ജൂണില്‍ നിഫ്‌റ്റി 52 ആഴ്‌ചത്തെ താഴ്‌ന്ന നിലവാരം രേഖപ്പെടുത്തിയിരുന്നു. പിഎംഎസ്‌ ഫണ്ടുകള്‍ പ്രധാനമായും മിഡ്‌കാപ്‌-സ്‌മോള്‍കാപ്‌ ഓഹരികളിലാണ്‌ നിക്ഷേപം നടത്തുന്നത്‌. ഇത്തരം ഓഹരികള്‍ കനത്ത ഇടിവ്‌ നേരിട്ട്‌ കരടികളുടെ പിടിയിലമരുന്നതാണ്‌ കഴിഞ്ഞ മാസം കണ്ടത്‌.
ഗ്രീന്‍ ലാന്റേണ്‍ കാപ്പിറ്റല്‍ ഗ്രോത്ത്‌ ഫണ്ട്‌ ആണ്‌ കഴിഞ്ഞ മാസം ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ പിഎംഎസ്‌ ഫണ്ട്‌. എസ്‌പി അപ്പാരല്‍സ്‌, മഹാരാഷ്‌ട്ര സീംലെസ്‌, എല്‍ടി ഫുഡ്‌സ്‌, ദി ഗ്രേറ്റ്‌ ഈസ്റ്റേണ്‍ ഷിപ്പിംഗ്‌ കമ്പനി തുടങ്ങിയവയാണ്‌ ഈ ഫണ്ട്‌ നിക്ഷേപം നടത്തിയിരിക്കുന്ന പ്രധാന ഓഹരികള്‍. ഓഹരി വിപണിയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്‌ ഈ ഫണ്ട്‌ 28 ശതമാനം ആക്‌സിസ്‌ ലിക്വിഡ്‌ ഫണ്ടിലാണ്‌ നടത്തിയിരിക്കുന്നത്‌.
കഴിഞ്ഞ മാസം 0.23 ശതമാനം നഷ്‌ടം രേഖപ്പെടുത്തിയ അറ്റ്‌ലസ്‌ ഇന്റഗ്രേറ്റഡ്‌ ഫിനാന്‍സ്‌ മിഡ്‌കാപ ഫണ്ട്‌ പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികള്‍ ഹണിവെല്‍, ഓട്ടോമേഷന്‍, ഡിക്‌സണ്‍ ടെക്‌നോളജീസ്‌, റിലാക്‌സോ ഫുട്ട്‌വെയര്‍സ്‌, വേള്‍പൂള്‍ ഇന്ത്യ എന്നിവയാണ്‌. ഈ ഫണ്ടും 22 ശതമാനം ലിക്വിഡ്‌ ഫണ്ടിലാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌.

X
Top